Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seized

കാ​ര്‍​ഗോവി​മാ​ന​ത്തി​ല്‍നി​ന്ന് 6.2 കി​ലോ സ്വ​ര്‍​ണം ക​ണ്ടെ​ടു​ത്തു

വ​​​ലി​​​യ​​​തു​​​റ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ നാ​​​ലോ​​​ടെ ദു​​​ബാ​​​യി​​​ല്‍ നി​​​ന്നും എ​​​ത്തി​​​യ എ​​​മി​​​റേ​​​റ്റ്‌​​​സ് കാ​​​ര്‍​ഗോ വി​​​മാ​​​ന​​​ത്തി​​​ല്‍ ഡി​​​ആ​​​ര്‍​ഐ (ഡ​​​യ​​​റ​​​ക്ട‌​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യൂ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ്) ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ല്‍ 6.2 കി​​​ലോ ഗ്രാം ​​​സ്വ​​​ര്‍​ണം ക​​​ണ്ടെ​​​ടു​​​ത്തു.

ക​​​ണ്ടെ​​​ടു​​​ത്ത സ്വ​​​ര്‍​ണ​​​ത്തി​​​ന് പൊ​​​തു വി​​​പ​​​ണി​​​യി​​​ല്‍ 9.2 കോ​​​ടി രൂ​​​പ വി​​​ല​​​വ​​​രും.

സ്വ​​​ര്‍​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത് യാ​​​ത്ര​​​ക്കാ​​​രി​​​ല്ലാ​​​തെ വ​​​ന്ന കാ​​​ര്‍​ഗോ വി​​​മാ​​​ന​​​ത്തി​​​ല്‍ നി​​​ന്നു​​​മാ​​​ണ്. ലോ​​​ക്ക് ചെ​​​യ്ത ഡോ​​​റി​​​നു​​​ള്ളി​​​ലും ഏ​​​താ​​​നും ഡ്ര​​​സ് മെ​​​റ്റീ​​​രി​​​യ​​​ല്‍​സി​​​ലും ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു സ്വ​​​ര്‍​ണം ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡി​​​ആ​​​ര്‍​ഐ അ​​​ധി​​​കൃ​​​ത​​​ര്‍ മൂ​​​ന്നു​​​പേ​​​രെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. ഇ​​​തി​​​ല്‍ ഒ​​​രാ​​​ള്‍ കെ​​​എ​​​സ്ഐ​​​യു​​​ടെ ജി​​​വ​​​ന​​​ക്കാ​​​ര​​​നും മ​​​റ്റൊ​​​രാ​​​ള്‍ കാ​​​ര്‍​ഗോ ഏ​​​ജ​​​ന്‍റും മു​​​ന്നാ​​​മ​​​ന്‍ സ്വ​​​ര്‍​ണം വാ​​​ങ്ങാ​​​ന്‍ എ​​​ത്തി​​​യ ആ​​​ളു​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു.

District News

അ​ന​ധി​കൃ​ത​ കക്കാകടത്തൽ; രണ്ട് വാഹനങ്ങൾ പിടികൂടി

വൈ​ക്കം:​ വെ​ച്ചൂ​ർ ബ​ണ്ട് റോ​ഡി​നു സ​മീ​പം ചേ​ര​കു​ള​ങ്ങ​ര ഭാ​ഗ​ത്തു​നി​ന്നും ര​ണ്ടു ലോ​റി​ക​ളി​ലാ​യി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച അ​ഞ്ച് ട​ൺ ക​ക്കാത്തോ​ട് ഫി​ഷ​റീ​സ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്തു. ക​ക്കാ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ക്കു​ന്ന ക​ട​ത്ത് പെ​ർ​മി​റ്റി​ല്ലാ​തെ​യാ​ണ് ക​ക്കാ​ത്തോ​ട് കൊ​ണ്ടു​പോ​കാ​ൻ​ശ്ര​മി​ച്ച​ത്.​

ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ പ​തി​വ് പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി വൈ​ക്കം , നേ​രേ ക​ട​വ് , വെ​ച്ചൂ​ർ​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​നി​ട​യി​ലാ​ണ് ചേ​ർ​കു​ള​ങ്ങ​ര​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ ക​ക്ക പി​ടി കൂ​ടി​യ​ത്. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് 200 കി​ലോ​യി​ൽ കൂ​ടു​ത​ൽ ക​ക്ക​യും ക​ക്കാ ത്തോടും ക​ക്ക​ഇ​റ​ച്ചി​യും ജ​ല ക​ര​മാ​ർ​ഗ​ങ്ങ​ളി​ൽ​കൂ​ടി കൊ​ണ്ടു​പോ​ക​ണ​മെ​ങ്കി​ൽ പെ​ർ​മി​റ്റ്‌ നി​ർ​ബ​ന്ധ​മാ​ണ്.

ഫി​ഷ​റീ​സ് വ​കു​പ്പ് ന​ൽ​കു​ന്ന പെ​ർ​മി​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ക്ക​സം​ഘ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന പാ​സ് ഉ​പ​യോ​ഗി​ച്ചു​മാ​ത്ര​മേ ക​ക്ക​തോ​ട് വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ കി​ഫ ആ​ക്ട് (KIFA act)പ്ര​കാ​രം പി​ഴ ഈ​ടാ​ക്കി.

നി​യ​മ​പ്ര​കാ​ര​മു​ള്ള പാ​സോ​ടു​കൂ​ടി ക​ക്ക​ാത്തോ​ട് കൊ​ണ്ടു​പോ​കു​ക​യും നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് കോ​ട്ട​യം ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

കോ​ട്ട​യം ജി​ല്ല ഫി​ഷ​റീ​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പി.​ശ്രീ​കു​മാ​റി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ.​കൃ​ഷ്ണ​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ മ​റ്റം മെ​റി​റ്റ് കു​ര്യ​ൻ, ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ സി.​കെ.​സ്മി​ത, പി.​എ.​ജി​ഷ്ണു, ജെ.​ഗി​രീ​ഷ് , സി.​ബി.​വി​പി​ൻ, ആ​ർ. സ്വാ​തി​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

രാ​മ​പു​ര​ത്ത് വ​ൻ ല​ഹ​രി വേ​ട്ട; വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി രാ​മ​പു​രം പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ തോ​തി​ൽ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. രാ​മ​പു​രം പൂ​വ​ക്കു​ള​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ വാ​ചാ​ലി​ൽ നി​ർ​മ്മ​ല ര​വി​യെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു.

വീ​ടി​നോ​ട് ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ലാ​ണ് ഇ​വ​ർ പു​ക​യി​ല ഉ​ൽ​പ്പ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ 262 ഹാ​ൻ​സ് പാ​യ്ക്ക​റ്റു​ക​ൾ പി​ടി​ച്ചെ‌​ടു​ത്തെ​ന്ന് രാ​മ​പു​രം സി​ഐ വ്യ​ക്ത​മാ​ക്കി.

ഇ​വ​ർ​ക്ക് ഇ​ത്ര​യും അ​ള​വി​ൽ ല​ഹ​രി​വ​സ്തു​ക​ൾ എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന് അ​റി​യാ​ൻ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

പ​രി​ശോ​ധ​യ്ക്ക് എ​സ്ഐ സാ​ബു ആ​ന്‍റ​ണി, സീ​നി​യ​ർ സി​പി​ഒ രാ​ജേ​ഷ്, സി​പി​ഒ​മാ​രാ​യ ശ​ര​ണ്യ, ര​ഞ്ജി​ത്ത്, സി​എ​യു​ടെ സ്പെ​ഷ്യ​ൽ ഷാ​ഡോ അം​ഗ​ങ്ങ​ളാ​യ വി​ഷ്ണു, ഷി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Kerala

ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​ർ: 26.5 ല​ക്ഷം രൂ​പ​യു​ടെ ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി

കൊ​ച്ചി: കാ​ലി​ത്തീ​റ്റ ഗോ​ഡൗ​ൺ എ​ന്ന വ്യാ​ജേ​ന ഹാ​ൻ​സ് ശേ​ഖ​രം സൂ​ക്ഷി​ച്ച പെ​രു​മ്പാ​വൂ​രി​ലെ ഗോ​ഡൗ​ണി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ 26.5 ല​ക്ഷം രൂ​പ​യു​ടെ ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി. കോ​ട്ട​യ​ത്ത് നി​ന്നും ഒ​രു കോ​ടി 30 ല​ക്ഷം രൂ​പ​യു​ടെ ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി​യ​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ​ൻ ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്‌​ക്വാ​ഡും, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ടീ​മും, പെ​രു​മ്പാ​വൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ടീ​മും ന​ട​ത്തി​യ സം​യു​ക്ത റെ​യ്‌​ഡി​ലാ​ണ് 26,250 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ന് ഉ​ദ്ദേ​ശം 26.5 ല​ക്ഷം രൂ​പ വി​പ​ണി വി​ല വ​രും.

പെ​രു​മ്പാ​വൂ​രി​ന് സ​മീ​പ​മു​ള്ള ലോ​റി സ്റ്റാ​ൻ​ഡി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പൂ​ട്ടി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട ര​ണ്ട് വ​ൻ ഗോ​ഡൗ​ണു​ക​ളി​ൽ നി​ന്നാ​ണ് ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. കാ​ലി​ത്തീ​റ്റ എ​ന്ന വ്യാ​ജേ​ന ഹാ​ൻ​സ് ചാ​ക്കു​ക​ളി​ൽ ആ​ക്കി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ലോ​റി​യി​ലും മ​റ്റു​മാ​യി ഗോ​ഡൗ​ണി​ൽ എ​ത്തി​ച്ച് സൂ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ഗോ​ഡൗ​ൺ ഉ​ട​മ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രു​ന്ന ഗോ​ഡൗ​ൺ കെ​ട്ടി​ട​ത്തി​ന്റെ താ​ഴ് പൊ​ട്ടി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​ണ് ഇ​ത്ര​യും അ​ധി​കം ഹാ​ൻ​സ് ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളാ​യി സം​ശ​യി​ക്കു​ന്ന കോ​ട്ട​യം, കൊ​ല്ലം സ്വ​ദേ​ശി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എ​ക്സൈ​സ് ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

Kerala

മ​ല​പ്പു​റ​ത്ത് 10 കോ​ടി​യു​ടെ എം​ഡി​എം​എ പി​ടി​ച്ച സം​ഭ​വം; രാ​ജ്യാ​ന്ത​ര മ​യ​ക്കു​മ​രു​ന്ന് സം​ഘം പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്തെ 10 കോ​ടി​യു​ടെ എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ രാ​ജ്യ​ന്ത​ര​മാ​ഫി​യ സം​ഘ​ത്തെ പി​ടി​കൂ​ടി കേ​ര​ള പൊ​ലി​സ്. എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ന്നാ​ണ് നാ​ല് പേ​രെ പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി​ക്ക​ട​ത്തി​ലെ മു​ഖ്യ ഉ​റ​വി​ട​ത്തി​ലേ​ക്ക് പൊ​ലീ​സി​നെ​ത്താ​ൻ ക​ഴി​ഞ്ഞു. രാ​ജ്യ​ന്ത​ര​മാ​ഫി​യ സം​ഘ​ത്തി​ലെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ ഹാ​രി​സ് ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

Kerala

ഒ​രി​ഞ്ചു ക​ർ​ഷ​കഭൂ​മി പോ​ലും പി​ടി​ച്ചെ​ടു​ക്കി​ല്ല: വനംമ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ക​​​ർ​​​ഷ​​​ക​​​ന്‍റെ ഒ​​​രി​​​ഞ്ചു ഭൂ​​​മി പോ​​​ലും ഒ​​​രു നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ലും പി​​​ടി​​​ച്ചെ​​​ടു​​​ക്കി​​​ല്ലെ​​​ന്നു വ​​​നം മ​​​ന്ത്രി ഷി​​​ബു ബേ​​​ബി ജോ​​​ണ്‍. വ​​​നം​​​വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​യി വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

വ​​​നം വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ കാ​​​ല​​​ത്തി​​​ന് അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണ്. കൃ​​​ഷി​​​ഭൂ​​​മി സം​​​ബ​​​ന്ധി​​​ച്ച് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് യാ​​​തൊ​​​രാ​​​ശ​​​ങ്ക​​​യും വേ​​​ണ്ട. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​പ്പോ​​​ഴു​​​ള്ള ക​​​ർ​​​ഷ​​​ക ഭൂ​​​മി ക​​​ർ​​​ഷ​​​ക ഭൂ​​​മി​​​യാ​​​യി ത​​​ന്നെ നി​​​ല​​​നി​​​ർ​​​ത്തും.

വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണങ്ങ​​​ളി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കും നാ​​​ശ​​​ന​​​ഷ്ടം സം​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര തു​​​ക കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കും. എ​​​ല്ലാ വി​​​ള​​​ക​​​ളും വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ കൊ​​​ണ്ടു​​​വ​​​രും.

വ​​​നാ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ ഫാം ​​​ടൂ​​​റി​​​സം മാ​​​തൃ​​​ക​​​യി​​​ൽ ടൂ​​​റി​​​സം വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും ഇ​​​തി​​​നാ​​​യു​​​ള്ള പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​യി വ​​​രു​​​ന്ന​​​താ​​​യും വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് ക​​​ർ​​​ഷ​​​ക​​​രെ​​​യും കൃ​​​ഷി​​​യും ര​​​ക്ഷി​​​ക്കു​​​വാ​​​ൻ ഡ്രോ​​​ണ്‍ സ്ക്വാ​​​ഡ് ഉ​​​ണ്ടാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി ഉ​​​റ​​​പ്പു ന​​​ൽ​​​കി.

വ​​​നാ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കും. ഹോ​​​ട്ട് സ്‌​​​പോ​​​ട്ടു​​​ക​​​ളി​​​ൽ ത്രി​​​ത​​​ല സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. മൃ​​​ഗ​​​ങ്ങ​​​ളെ അ​​​ക​​​റ്റാ​​​ൻ ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ദൃ​​​ശ്യ-​​​ശ്ര​​​വ്യ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കും. 25 പു​​​തി​​​യ ദ്രു​​​ത ക​​​ർ​​​മ സേ​​​ന​​​യെ നി​​​യോ​​​ഗി​​​ക്കും. ഡ്രോ​​​ൺ സ്‌​​​ക്വാ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. വ​​​ന്യ​​​മൃ​​​ഗ​​​ങ്ങ​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും ക​​​ർ​​​ഷ​​​ക​​​ന് ബ​​​ദ​​​ൽ വ​​​രു​​​മാ​​​ന​​​മാ​​​ർ​​​ഗം ക​​​ണ്ടെ​​​ത്താ​​​നും സ്മാ​​​ർ​​​ട്ട് ഫാ​​​മിം​​​ഗ് ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ചു. കാ​​​ൻ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പു​​​മാ​​​യി ചേ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

കാ​​​ട്ടു​​​പ​​​ന്നി നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന് തോ​​​ക്ക് ലൈ​​​സ​​​ൻ​​​സു​​​ള്ള ഏ​​​ത് വ്യ​​​ക്തി​​​യെ​​​യും ഷൂ​​​ട്ട​​​ർ ആ​​​യി നി​​​യോ​​​ഗി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​താ​​​യും മ​​​ന്ത്രി യോ​​​ഗ​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​നാ നേ​​​താ​​​ക്ക​​​ളാ​​​യ റ​​​സാ​​​ഖ് ചൂ​​​ര​​​വേ​​​ലി​​​ൽ. ജോ​​​യി ക​​​ണ്ണ​​​ഞ്ചി​​​റ , ഡോ. ​​​ജോ​​​സു​​​കു​​​ട്ടി ഒ​​​ഴു​​​ക​​​യി​​​ൽ, അ​​​ഡ്വ. ബി​​​നോ​​​യ് തോ​​​മ​​​സ്, ജോ​​​ണി മാ​​​ത്യു പൊ​​​ട്ടം​​​കു​​​ളം, ഫാ. ​​​സ​​​ജി ജോ​​​സ​​​ഫ് വ​​​ട്ടു​​​കു​​​ളം, പി . ​​​എം. ബേ​​​ബി, ജി​​​ന്ന​​​റ്റ് മാ​​​ത്യു, സ്റ്റെ​​​നി പോ​​​ത്ത​​​ൻ, പി. ​​​ആ​​​ർ. സ​​​ന്തോ​​​ഷ് , ജോ​​​യി നി​​​ല​​​ന്പൂ​​​ർ, അ​​​ജി പൂ​​​ന്തോ​​​ട്ടം, ജോ​​​ണ്‍ മാ​​​ത്യു ച​​​ക്കി​​​ട്ട​​​യി​​​ൽ, ഡ​​​യ​​​സ് പു​​​ല്ല​​​ൻ, മാ​​​ത്യു ജോ​​​സ്, മ​​​നോ​​​ജ് കും​​​ബ്ലാ​​​നി, തു​​​ട​​​ങ്ങി​​​യ ക​​​ർ​​​ഷ​​​ക നേ​​​താ​​​ക്ക​​​ളും വ​​​നം വ​​​കു​​​പ്പി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

National

പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്നു​ള്ള 362 ട​ണ്‍ ഈ​ന്ത​പ്പ​ഴം പി​ടി​ച്ചെ​ടു​ത്തു

ന്യൂ​​​​ഡ​​​​ല്‍​ഹി: പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍​നി​​​​ന്നു​​​​ള്ള 362 മെ​​​​ട്രി​​​​ക് ട​​​​ണ്‍ ഈ​​​​ന്ത​​​​പ്പ​​​​ഴം ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റേ​​​​റ്റ് ഓ​​​​ഫ് റ​​​​വ​​​​ന്യു ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍​സ് (ഡി​​​​ആ​​​​ര്‍​ഐ) പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ നാ​​​​സി​​​​ക്കി​​​​ലു​​​​ള്ള ക​​​​ണ്ടെ​​​​യ്‌​​​​ന​​​​ര്‍ സ്റ്റേ​​​​ഷ​​​​നാ​​​​യ സി​​​​എ​​​​ഫ്എ​​​​സ് അം​​​​ബാ​​​​ദി​​​​ല്‍​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍ ഡീ​​​​പ് മാ​​​​നി​​​​ഫെ​​​​സ്റ്റി’ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഈ​​​​ന്ത​​​​പ്പ​​​​ഴ ക​​​​ണ്ടെ​​​​യ്‌​​​​ന​​​​റു​​​​ക​​​​ള്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ന​​​​ട​​​​പ​​​​ടി.

മും​​​​ബൈ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യു​​​​ള്ള ക​​​​മ്പ​​​​നി ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ന്‍ ശ്ര​​​​മി​​​​ച്ച 13 ഈ​​​​ന്ത​​​​പ്പ​​​​ഴ ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ളാ​​​​ണ് ഡി​​​​ആ​​​​ര്‍​ഐ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍ പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. യു​​​​എ​​​​ഇ​​​​യി​​​​ലെ ജ​​​​ബ​​​​ല്‍ അ​​​​ലി​​​​യി​​​​ല്‍​നി​​​​ന്നു​​​​ള്ള ഈ​​​​ന്ത​​​​പ്പ​​​​ഴ ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ളാ​​​​ണ് എ​​​​ന്നു രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ഇ​​​​റ​​​​ക്കു​​​​മ​​​​തി രേ​​​​ഖ​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​ച​​​​ര​​​​ക്കു​​​​ക​​​​ള്‍ എ​​​​ത്തി​​​​യ​​​​തെ​​​​ന്ന് ഡി​​​​ആ​​​​ര്‍​ഐ പ​​​​റ​​​​യു​​​​ന്നു.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ല്‍​നി​​​​ന്നു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​ക്ക് ഇ​​​​ന്ത്യ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള നി​​​​രോ​​​​ധ​​​​നം മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നാ​​​​ണ് ഈ ​​​​ക​​​​ള്ള​​​​ക്ക​​​​ട​​​​ത്ത്.

ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ക​​​​യ​​​​റ്റു​​​​മ​​​​തി പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നാ​​​​ണെ​​​​ന്ന കാ​​​​ര്യം മ​​​​റ​​​​ച്ചു​​​​വ​​​​ച്ച് രേ​​​​ഖ​​​​ക​​​​ളി​​​​ല്‍ കൃ​​​​ത്രി​​​​മം കാ​​​​ണി​​​​ച്ച​​​​ത് പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ക​​​​റാ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തു​​​​നി​​​​ന്ന് ഈ ​​​​ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ള്‍ ക​​​​പ്പ​​​​ല്‍​മാ​​​​ര്‍​ഗം ആ​​​​ദ്യം യു​​​​എ​​​​ഇ​​​​യി​​​​ലെ ജ​​​​ബ​​​​ല്‍ അ​​​​ലി തു​​​​റ​​​​മു​​​​ഖ​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ച്ചു.

തു​​​​ട​​​​ര്‍​ന്ന് ജ​​​​ബ​​​​ല്‍ അ​​​​ലി​​​​യി​​​​ല്‍ വ​​​​ച്ച് പാ​​​​ക് പൗ​​​​ര​​​​ന്മാ​​​​ര്‍ ന​​​​ട​​​​ത്തു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍ വ​​​​ഴി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള മ​​​​റ്റൊ​​​​രു ക​​​​പ്പ​​​​ലി​​​​ലെ ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ളി​​​​ലേ​​​​ക്ക് ച​​​​ര​​​​ക്ക് മാ​​​​റ്റി​​​​ക്ക​​​​യ​​​​റ്റി അ​​​​യയ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട

ഒ​​​ല​​​വ​​​ക്കോ​​​ട്: പാ​​​ല​​​ക്കാ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽനി​​​ന്ന് 71 കി​​​ലോ​​​യ​​​ധി​​​കം ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി. ആ​​​ർ​​​പി​​​എ​​​ഫ് ക്രൈം ​​​വിം​​​ഗ്, എ​​​ക്സൈ​​​സ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് ആ​​​ന്‍റി നാ​​​ർ​​​ക്കോ​​​ട്ടി​​​ക് സ്പെ​​​ഷ്യ​​​ൽ സ്ക്വാ​​​ഡ് എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്ത സം​​​ഘം ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ബം​​​ഗാ​​​ൾ മു​​​ർ​​​ഷി​​​ദാ​​​ബാ​​​ദ് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മൈ​​​നു​​​ൽ ഇ​​​സ്ലാം (21), മ​​​ന്ന​​​ൻ മൊ​​​ല്ല (38), എ​​​സ്.​​​കെ. തോ​​​ജ​​​മ്മ​​​ൽ (36), നൂ​​​ർ ഇ​​​സ്ലാം (19) എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. പി​​​ടി​​​കൂ​​​ടി​​​യ ക​​​ഞ്ചാ​​​വി​​​ന് വി​​​പ​​​ണി​​​യി​​​ൽ ഏ​​​ക​​​ദേ​​​ശം 35 ല​​​ക്ഷം രൂ​​​പ വി​​​ല വ​​​രും.

ആ​​​ർ​​​പി​​​എ​​​ഫ്‌ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സി. ​​​ഗി​​​രീ​​​ഷ്, എ​​​ക്സൈ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ നൗ​​​ഫ​​​ൽ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ർ​​​പി​​​എ​​​ഫ് ക്രൈം ​​​വിം​​​ഗ് എ​​​സ്ഐ എ.​​​പി. അ​​​ജി​​​ത് അ​​​ശോ​​​ക്, എ​​​ക്‌​​​സൈ​​​സ് എ​​​സ്ഐ അ​​​ജു പി. ​​​ഷാ​​​ജി, ആ​​​ർ​​​പി​​​എ​​​ഫ് എ​​​എ​​​സ്ഐ. ജ്ഞാ​​​നാ​​​ന​​​ന്ദ്, ആ​​​ർ​​​പി​​​എ​​​ഫ് ക്രൈം ​​​വിം​​​ഗ് കോ​​​ൺ​​​സ്റ്റ​​​ബി​​​ൾ​​​മാ​​​രാ​​​യ എം. ​​​പ്ര​​​സാ​​​ദ്, എ​​​ൻ. ശ്രീ​​​ജി​​​ത്ത്, എ​​​ക്സൈ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ ര​​​ജി​​​ത്, ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ, അ​​​സ്ക​​​ർ, സു​​​ധീ​​​ഷ് കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ അ​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​ണ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്.

Kerala

രണ്ട് ബാഗുകളിലായി 12 കിലോ കഞ്ചാവ്; ആലപ്പുഴ സ്വദേശികള്‍ പിടിയില്‍

കൊ​ച്ചി: കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 12 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ അ​ങ്ക​മാ​ലി​യി​ല്‍ പി​ടി​യി​ല്‍. ആ​ല​പ്പു​ഴ പ​റ​വൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ പ്ര​വീ​ണ്‍ ദാ​സ്, ചാ​ള്‍​സ് ഡെ​ന്നി​സ് എ​ന്നി​വ​രെ​യാ​ണ് ഡാ​ന്‍​സ​ഫ് ടീ​മും അ​ങ്ക​മാ​ലി പൊ​ലി​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ങ്ക​മാ​ലി അ​ങ്ങാ​ടി ക​ട​വ് സി​ഗ്ന​ല്‍ ജം​ഗ്ഷ​ന് സ​മീ​പം വ​ച്ച് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ക​റു​കു​റ്റി വ​രെ മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ എ​ത്തി​ച്ച ക​ഞ്ചാ​വ് അ​വി​ടെ നി​ന്നാ​ണ് ഇ​വ​ര്‍ കാ​റി​ല്‍ ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് കൊ​ണ്ടു വ​ന്നി​രു​ന്ന​ത്.

Kerala

കൊച്ചിയിൽനിന്നും ഒരു കോടിയുടെ എംഡിഎംഎ പിടികൂടി

തോപ്പുംപടി: കൊച്ചിയിൽ രണ്ടിടങ്ങളിലായി നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയിലേറെ വിലമതിക്കുന്ന എംഡിഎംഎ മട്ടാഞ്ചേരി പൊലിസ് പിടികൂടി. തോപ്പുംപടിയിലെ വീട്ടിൽ നിന്നും കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസിന് എതിർ വശത്തെ റോഡിൽ കിടന്നിരുന്ന കാറിൽ നിന്നുമാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ചക്കരയിടുക്കിൽ വാടകയ്ക്ക് താമസിക്കുന്ന പുതിയറോഡ് സ്വദേശി നൗഫൽ(32) ആണ് പിടിയിലായത്. തോപ്പുംപടിയിലെ നൗഫലിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആദ്യം 14 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തുടർ പരിശോധന. കരുവേലിപ്പടി വാട്ടർ അതോറിറ്റി ഓഫിസിന് എതിർവശത്തെ റോഡിൽ കിടന്നിരുന്ന നൗഫലിന്‍റെ കാറിലും പൊലിസ് പരിശോധന നടത്തി.

കാറിൽ നിന്ന് രണ്ട് കിലോഗ്രാം തൂക്കം വരുന്ന എംഡിഎംഎയാണ് കണ്ടെത്തിയത്. കാറിൽ പുതിയ കൂളറും ടവർ ഫാനും ഉണ്ടായിരുന്നു. കൂളറിനും ടവർ ഫാനിനുമുള്ളിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നതെന്ന് പൊലിസ് പറഞ്ഞു.

നൗഫൽ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും നാല് കിലോമീറ്റർ അകലെയാണ് കാറ് പാർക്ക് ചെയ്തിരുന്നത്. നിലവിലെ വിലയനുസരിച്ച് പിടികൂടിയ എംഡിഎംഎയ്ക്ക് ഒരു കോടി രൂപയിലേറെ മൂല്യമുണ്ട്.

Kerala

മെ​സിയുടെ പേരിൽ​ തട്ടിപ്പ്: മു​ൻ മ​ന്ത്രിയുടെ പ​ങ്കു വ്യ​ക്ത​മാ​ക്കു​ന്ന​ രേ​ഖ​ക​ൾ പി​ടി​ച്ചെ​ടു​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​ഫു​​​ട്ബോ​​​ൾ താ​​​രം മെ​​​സി​​​യു​​​ടെ​​​യും അ​​​ർ​​​ജ​​​ന്‍റീ​​​ന ടീ​​​മി​​​ന്‍റെ​​​യും കേ​​​ര​​​ള സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ന​​​ട​​​ന്ന ത​​​ട്ടി​​​പ്പി​​​ൽ മു​​​ൻ കാ​​​യി​​​ക മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ന്‍റെ പ​​​ങ്കു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള രേ​​​ഖ​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം.

ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഡി​​​ജി​​​പി പി. ​​​വി​​​ജ​​​യ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​സ്ഐ​​​ടി​​​യു​​​ടെ ആ​​​ദ്യ യോ​​​ഗ​​​ത്തി​​​ലാ​​​ണ് മെ​​​സി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള ക്ര​​​മ​​​ക്കേ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​യി​​​ക വ​​​കു​​​പ്പി​​​ലെ മു​​​ഴു​​​വ​​​ൻ ഫ​​​യ​​​ലു​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​സ്ഐ​​​ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കും.

മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന അ​​​ബ്ദു​​​റ​​​ഹ്‌​​​മാ​​​ന്‍റെ ഓ​​​ഫി​​​സ് ന​​​ട​​​ത്തി​​​യ ഇ ​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള രേ​​​ഖ​​​ക​​​ളും ശേ​​​ഖ​​​രി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. നേ​​​ര​​​ത്തെ കാ​​​യി​​​ക വ​​​കു​​​പ്പ് സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ൻ. പ്ര​​​ശാ​​​ന്തി​​​ന്‍റെ ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​നൊ​​​പ്പ​​​മു​​​ള്ള രേ​​​ഖ​​​ക​​​ൾ എ​​​സ്ഐ​​​ടി ഏ​​​റ്റു വാ​​​ങ്ങി​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ക്രി​​​മി​​​ന​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​ൻ എ​​​സ്ഐ​​​ടി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.മു​​​ൻ കാ​​​യി​​​ക മ​​​ന്ത്രി​​​യു​​​ടെ പേ​​​ഴ്സ​​​ണ​​​ൽ സ്റ്റാ​​​ഫി​​​ലെ ചി​​​ല അം​​​ഗ​​​ങ്ങ​​​ൾ സ​​​ർ​​​ക്കാ​​​ർ

ച​​​ട്ട​​​ങ്ങ​​​ൾ മ​​​റി​​​ക​​​ട​​​ന്ന് വി​​​ദേ​​​ശ​​​ത്തേ​​​യ്ക്ക് ഇ ​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യ​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളും ശേ​​​ഖ​​​രി​​​ക്കും. പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​കും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ പ്ര​​​തി​​​ക​​​ളാ​​​ക്കി എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക.

Kerala

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ‌: മ​ട്ടാ​ഞ്ച​രി​യി​ൽ ര​ണ്ട് കി​ലോ എം​ഡി​എം​എ പി​ടി​കൂ​ടി

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി മ​ട്ടാ​ഞ്ചേ​രി​യി​ൽ വ​ൻ എം​ഡി​എം​എ വേ​ട്ട. നൗ​ഫ​ൽ (36) എ​ന്ന മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്.

കൊ​ച്ചി ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. ആ​ദ്യം 15 ഗ്രാം ​എം​ഡി​എം​എ ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് പി​ടി​കൂ​ടി. തു​ട​ർ​ന്ന് ഇ​യാ​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​നി​ലാ​ണ് ര​ണ്ട് കി​ലോ എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

ഇ​യാ​ൾ​ക്കൊ​പ്പം മ​റ്റൊ​രാ​ൾ കൂ​ടി ഉ​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്, എ​ന്നാ​ൽ ഇ​തു​വ​രെ ആ ​കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. സ്ഥ​ല​ത്ത് ഡാ​ൻ​സാ​ഫ് സം​ഘം പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

Kerala

തൂഫാനായി പോലീസ്! പ​​ത്തു​​കോ​​ടിയുടെ എം​ഡി​എം​എ പിടികൂടി

മ​​​​ല​​​​പ്പു​​​​റം: കേ​​​​ര​​​​ള​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച 12.800 കി​​​​ലോ​​​​ഗ്രാം എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി വ​​​​യ​​​​നാ​​​​ട്, മ​​​​ല​​​​പ്പു​​​​റം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ മൂ​​​​ന്നു യു​​​​വാ​​​​ക്ക​​​​ളെ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ൽ മ​​​​ഞ്ചേ​​​​രി പോ​​​​ലീസ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. സം​​​​സ്ഥാ​​​​ന പോ​​​​ലീസി​​​​ന്‍റെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ എം​​​​ഡി​​​​എം​​​​എ വേ​​​​ട്ട​​​​യാ​​​​ണി​​​​ത്.

വി​​​​പ​​​​ണി​​​​യി​​​​ൽ പ​​​​ത്തു​​​​കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ വി​​​​ല മ​​​​തി​​​​ക്കു​​​​ന്ന വീ​​​​ര്യം കൂ​​​​ടി​​​​യ എം​​​​ഡി​​​​എം​​​​എ സം​​​​ഘ​​​​ത്തി​​​​ൽ നി​​​​ന്ന് പി​​​​ടി​​​​കൂ​​​​ടി.

കേ​​​​ര​​​​ള​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും ക​​​​ണ്ണി​​​​ക​​​​ളു​​​​ള്ള ല​​​​ഹ​​​​രി​​​​വി​​​​ല്പ​​​​ന സം​​​​ഘ​​​​ത്തി​​​​ലെ മ​​​​ല​​​​പ്പു​​​​റം പ​​​​ന്ത​​​​ല്ലൂ​​​​ർ ക​​​​ട​​​​ന്പോ​​​​ട് സ്വ​​​​ദേ​​​​ശി മാ​​​​ന്പ്ര​​​​വ​​​​ള​​​​പ്പി​​​​ൽ ജാ​​​​ബി​​​​ർ അ​​​​ലി (32), വ​​​​യ​​​​നാ​​​​ട് മേ​​​​പ്പ​​​​ടി കു​​​​ന്ന​​​​മം​​​​ഗ​​​​ലം​​​​വ​​​​യ​​​​ൽ സ്വ​​​​ദേ​​​​ശി ക​​​​രി​​​​ന്പ​​​​യി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദ് സാ​​​​ലി​​​​ഹ് (34), മ​​​​ല​​​​പ്പു​​​​റം ആ​​​​ന​​​​ക്ക​​​​യം പു​​​​ള്ളി​​​​ല​​​​ങ്ങാ​​​​ടി സ്വ​​​​ദേ​​​​ശി ക​​​​ട​​​​വ​​​​ത്ത് ഷെ​​​​യിം അ​​​​ക്ബ​​​​ർ(21) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് മ​​​​ല​​​​പ്പു​​​​റം പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ചൈ​​​​ത്ര തെ​​​​രേ​​​​സ ജോ​​​​ണി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​ലെ മ​​​​ഞ്ചേ​​​​രി ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ടി.​​​​ജി.​​ ദി​​​​ലീ​​​​പ്, ജി​​​​ല്ലാ ഡാ​​​​ൻ​​​​സാ​​​​ഫ് സ്ക്വാ​​​​ഡ് എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം കോ​​​​യ​​​​ന്പ​​​​ത്തൂ​​​​രി​​​​ൽ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

ആ​​​​ഴ്ച​​​​ക​​​​ൾ​​​​ക്കു മു​​​​ന്പ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി മ​​​​ഞ്ചേ​​​​രി ടൗ​​​​ണി​​​​ൽ സ്വ​​​​കാ​​​​ര്യ അ​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റി​​​​ൽ ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പോ​​​​ലീ​​​​സ് സം​​​​ഘം ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ 100 ഗ്രാം ​​​​എം​​​​ഡി​​​​എം​​​​എ​​​​യു​​​​മാ​​​​യി ആ​​​​റം​​​​ഗ സം​​​​ഘ​​​​ത്തെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. ഇ​​​​തി​​​​ലെ പ്ര​​​​തി​​​​ക​​​​ളെ പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം ചോ​​​​ദ്യം ചെ​​​​യ്ത​​​​പ്പോ​​​​ഴാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ന​​​​ക​​​​ത്തും പു​​​​റ​​​​ത്തും വേ​​​​രു​​​​ക​​​​ളു​​​​ള്ള ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്ത് സം​​​​ഘ​​​​ത്തി​​​​ലെ ചി​​​​ല​​​​രെ​​​​ക്കു​​​​റി​​​​ച്ച് സൂ​​​​ച​​​​ന ല​​​​ഭി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​തോ​​​​ടെ ഡ​​​​ൽ​​​​ഹി, മും​​​​ബൈ, ബം​​​​ഗ​​​​ളൂരു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച് വ​​​​ൻ​​​​തോ​​​​തി​​​​ൽ എം​​​​ഡി​​​​എം​​​​എ ര​​​​ഹ​​​​സ്യ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ സം​​​​ഭ​​​​രി​​​​ച്ച് കേ​​​​ര​​​​ള​​ത്തി​​ലും​​ ത​​​​മി​​​​ഴ്നാ​​​​ട്ടി​​ലും വി​​​​ല്പ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ് സം​​​​ഘ​​​​മെ​​​​ന്ന് പോ​​​ലീ​​​സ് ക​​ണ്ടെ​​ത്തി.

ല​​​​ഹ​​​​രിസം​​​​ഘ​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​ത്താ​​​​വ​​​​ളം ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ, പ​​​​ഴ​​​​നി, കൊ​​​​ടൈ​​​​ക്ക​​​​നാ​​​​ൽ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണെ​​​​ന്നും തി​​​​ര​​​​ക്കേ​​​​റി​​​​യ ഇ​​​​ത്ത​​​​രം ടൗ​​​​ണു​​​​ക​​​​ളി​​​​ൽ​​വ​​​​ച്ചാ​​​​ണ് ല​​​​ഹ​​​​രി ഇ​​​​പാ​​​​ടു​​​​ക​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​യി. ഇ​​​​ത്ത​​​​രം സ്ഥ​​​​ല​​​​ങ്ങ​​​​ൾ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചും ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​രെ നി​​​​രീ​​​​ക്ഷി​​​​ച്ചും ന​​​​ട​​​​ത്തി​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ ടൗ​​​​ണി​​​​ന് സ​​​​മീ​​​​പ​​ത്തു​​നി​​ന്നാ​​​​ണ് പ്ര​​​​തി​​​​ക​​​​ളെ പൊ​​​​ലീസ് പി​​​​ടി​​​കൂ​​​​ടി​​യ​​​​ത്.

ഇ​​​​വ​​​​രെ കൂ​​​​ടു​​​​ത​​​​ൽ ചോ​​​​ദ്യം ചെ​​​​യ്ത​​​​തോ​​​​ടെ കാ​​​​റി​​​​നു​​​​ള്ളി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച വ​​​​ൻ എം​​​​ഡി​​​​എം​​​​എ ശേ​​​​ഖ​​​​രം പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മു​​​​ത​​​​ൽ കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് വ​​​​രെ പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലാ​​​​യി 100 ഗ്രാം ​​​​മു​​​​ത​​​​ൽ 500 ഗ്രാം ​​​​വ​​​​രെ ഡ്രോ​​​​പ്പ് ചെ​​​​യ്യാ​​​​നു​​​​ള്ള പാ​​​​യ്ക്ക​​​​റ്റു​​​​ക​​​​ളാ​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ൽ ഇ​​​​ന്നോ​​​​വ കാ​​​​റി​​​​ന്‍റെ ഡോ​​​​ർ പാ​​​​ഡി​​​​നു​​​​ള്ളി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ച നി​​​​ല​​​​യി​​​​ലാ​​​​ണ് എം​​​​ഡി​​​​എം​​​​എ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

എം​​​​ഡി​​​​എം​​​​എ​​​​യു​​​​ടെ ഉ​​​​റ​​​​വി​​​​ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി അ​​​​റി​​​​യി​​​​ച്ചു.

പെ​​​​രി​​​​ന്ത​​​​ൽ​​​​മ​​​​ണ്ണ ഡി​​​​വൈ​​​​എ​​​​സ്പി ഗോ​​​​പ​​​​കു​​​​മാ​​​​ർ, നാ​​​​ർ​​​​ക്കോ​​​​ട്ടി​​​​ക് സെ​​​​ൽ ഡി​​​​വൈ​​​​എ​​​​സ്പി എ​​​​ൻ.​​​​ഒ.​​ സി​​​​ബി, മ​​​​ല​​​​പ്പു​​​​റം ഡി​​​​വൈ​​​​എ​​​​സ്പി സു​​​​ഭാ​​​​ഷ് ബാ​​​​ബു, മ​​​​ഞ്ചേ​​​​രി പോ​​​​ലീ​​​​സ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ടി.​​​​ജി. ദി​​​​ലീ​​​​പ്, മ​​​​ഞ്ചേ​​​​രി സ്റ്റേ​​​​ഷ​​​​നി​​​​ലെ എ​​​​എ​​​​സ്ഐ മു​​​​ഹ​​​​മ്മ​​​​ദാ​​​​ലി, തൗ​​​​ഫീ​​​​ഖ് മു​​​​ബാ​​​​റ​​​​ക്, പ്ര​​​​ദീ​​​​പ്കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രും ജി​​​​ല്ലാ ഡാ​​​​ൻ​​​​സാ​​​​ഫ് സ്ക്വാ​​​​ഡു​​​​മാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണസം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്.

വാ​​​​ർ​​​​ത്താസ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ ഉ​​​​ത്ത​​​​ര​​​​മേ​​​​ഖ​​​​ല ഐ​​​​ജി പു​​​​ട്ട വി​​​​മ​​​​ലാ​​​​ദി​​​​ത്യ, തൃ​​​​ശൂ​​​​ർ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി ടി.​​ ​​നാ​​​​രാ​​​​യ​​​​ണ​​​​ൻ, മ​​​​ല​​​​പ്പു​​​​റം പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ചൈ​​​​ത്ര തെ​​​​രേ​​​​സ ജോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Kerala

കൂ​ട്ടു​പു​ഴ ചെ​ക്പോ​സ്റ്റി​ൽ കാ​റി​ൽ​നി​ന്ന്‌ 96 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ‌

ഇ​രി​ട്ടി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ഇ​രി​ട്ടി പോ​ലീ​സും ല​ഹ​രി​വി​രു​ദ്ധ സ്‌​ക്വാ​ഡും കൂ​ട്ടു​പു​ഴ ചെ​ക്പോ​സ്റ്റി​ൽ ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ കാ​റി​ൽ​നി​ന്ന്‌ 96 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​രെ അ​റ​സ്റ്റ്‌​ചെ​യ്തു.

വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ർ കൊ​ള​ച്ചേ​രി സ്വ​ദേ​ശി​ക​ളാ​യ നി​സാ​ർ (35), ഷ​മീം എ​ന്ന ചാ​ണ്ടി ഷ​മീം (45) എ​ന്നി​വ​രെ​യാ​ണ്‌ അ​റ​സ്റ്റ്‌ ചെ​യ്ത​ത്‌. വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ട​യി​ൽ ക​ർ​ണാ​ട​ക ര​ജി​സ്ട്രേ​ഷ​നു​ള്ള വാ​ഹ​നം പോ​ലീ​സ് കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന​പ്പോ​ൾ വ​ള്ളി​ത്തോ​ട് കു​ന്നോ​ത്തു​പ​റ​മ്പി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി.

വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​രു​ടെ​യും വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ര​ണ്ടാ​ളും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​നം ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ഉ​യ​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ചെ​യ്സി​നു​ള്ളി​ലെ കാ​ന്ത​പ്പെ​ട്ടി​യി​ൽ​നി​ന്ന് എം​ഡി​എം​എ ക​ണ്ടെ​ത്തു​ന്ന​ത്.

അ​തി​ശ​ക്ത​മാ​യ നി​യോ​ഡീ​മി​യം കാ​ന്ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ന്ത​പ്പെ​ട്ടി ത​യ്യാ​റാ​ക്കി​യ​ത്. പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ഉ​ൾ​പ്പെ​ടെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഇ​രി​ട്ടി പോ​ലീ​സും ജി​ല്ലാ ല​ഹ​രി​വി​രു​ദ്ധ​സേ​ന​യി​ലെ അം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പി​ടി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

കു​ന്ദ​മം​ഗ​ല​ത്ത് 12 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: കു​ന്ദ​മം​ഗ​ല​ത്ത് 12 കി​ലോ തൂ​ക്കം​വ​രു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന ല​ഹ​രി​വി​രു​ദ്ധ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്തി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ര​ന്തൂ​ർ മ​ർ​ക​സി​ന് സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് കി​ലോ​യോ​ളം വീ​തം ക​ഞ്ചാ​വ് ആ​റോ​ളം പാ​ക്ക​റ്റു​ക​ളാ​ക്കി ചാ​ക്കി​ൽ കെ​ട്ടി പൊ​ന്ത​ക്കാ​ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

കു​ന്ദ​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ കി​ര​ണി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജാ​ബി​ർ, അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി​വേ​ക്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​ജീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്യാം ​രാ​ജ്, അ​രു​ൺ പ്ര​സാ​ദ്, ഹോം ​ഗാ​ർ​ഡ് മോ​ഹ​ന​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ക​ഞ്ചാ​വ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്റെ ഭാ​ഗ​മാ​യി ല​ഹ​രി​മ​രു​ന്ന് പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന ല​ഹ​രി മ​രു​ന്ന് പോ​ലീ​സി​ന്റെ പ​ട്രോ​ളിംഗ് കണ്ട് ക​ച്ച​വ​ടം ഉ​പേ​ക്ഷി​ച്ച​താ​ണോ എ​ന്നും സം​ശ​യി​ക്കു​ന്നു. ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച​വ​രെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പ്ര​മോ​ദ് പ​റ​ഞ്ഞു.

National

ദുബായ് വഴി ഇറക്കുമതിക്കു ശ്രമിച്ച പാക് ഈന്തപ്പഴം പിടികൂടി

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ദു​​​​ബാ​​​​യി വ​​​​ഴി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ക്കു​​​​മ​​​​തി ചെ​​​​യ്യാ​​​​ൻ ശ്ര​​​​മി​​​​ച്ച പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ഈ​​​​ന്ത​​​​പ്പ​​​​ഴം ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ ക​​​​ണ്ട്‌​​​ല തു​​​​റ​​​​മു​​​​ഖ​​​​ത്ത് പി​​​​ടി​​​​കൂ​​​​ടി.

മൂ​​​​ന്നു കോ​​​​ടി രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന 364 ടൺ ഉ​​​​ണ​​​​ക്ക ഈ​​​​ന്ത​​​​പ്പ​​​​ഴ​​​​മാ​​​​ണു റ​​​​വ​​​​ന്യു ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ന്‍റ്സ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് പി​​​​ടി​​​കൂ​​​​ടി​​​​യ​​​​ത്.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്ന് ദു​​​​ബാ​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കു​​​​ക​​​​യും പി​​​​ന്നീ​​​​ട് ഇ​​​​വ വ്യ​​​​ത്യ​​​​സ്ത ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ളി​​​​ലാ​​​​ക്കി ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്ക് ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ക​​​​യുമ​​​​ായി​​​​രു​​​​ന്നു.

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ​​​​നി​​​​ന്ന് രാ​​​​ജ്യ​​​​ത്തേ​​​​ക്കു​​​​ള്ള ഇ​​​​റ​​​​ക്കു​​​​മ​​​​തി നി​​​​രോ​​​​ധ​​​​നം മ​​​​റി​​​​ക​​​​ട​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​യി​​​​രു​​​​ന്നു പി​​​​ന്നി​​​​ലെ​​​​ന്നും ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള 13 ക​​​​ണ്ടെ​​​​യ്ന​​​​റു​​​​ക​​​​ൾ പി​​​​ടി​​​​കൂ​​​​ടി ക​​​​ണ്ടു​​​​കെ​​​​ട്ടി​​​​യ​​​​താ​​​​യും ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ പ​​​​ത്ര​​​​ക്കു​​​​റി​​​​പ്പി​​​​ൽ അ​​​​റിയി​​​​ച്ചു.

Kerala

കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് പി​​​ടി​​​കൂ​​​ടി​​​യ​​​ത് 11 കോ​​​ടി​​​യു​​​ടെ സ്വ​​​ര്‍ണം

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ക​​​ഴി​​​ഞ്ഞ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കി​​​ടെ ക​​​സ്റ്റം​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത് 11 കോ​​​ടി​​​യു​​​ടെ സ്വ​​​ര്‍ണം. 14 കേ​​​സു​​​ക​​​ളി​​​ലാ​​​യാ​​​ണ് എ​​​ട്ടു കി​​​ലോ സ്വ​​​ര്‍ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. വി​​​വി​​​ധ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ല്‍ ആ​​​റു മ​​​ല​​​യാ​​​ളി​​​ക​​​ള​​​ട​​​ക്കം ഒ​​​മ്പ​​​ത് പേ​​​രെ ക​​​സ്റ്റം​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സും കേ​​​ര​​​ള പോ​​​ലീ​​​സും ക​​​സ്റ്റം​​​സു​​​മാ​​​യി ചേ​​​ര്‍ന്നു ന​​​ട​​​ത്തി​​​യ മി​​​ക​​​ച്ച ഏ​​​കോ​​​പ​​​ന​​​വും സ​​​ഹ​​​ക​​​ര​​​ണ​​​വു​​​മാ​​​ണ് പ​​​ല കേ​​​സു​​​ക​​​ളി​​​ലും സ്വ​​​ര്‍ണം പി​​​ടി​​​കൂ​​​ടാ​​​ന്‍ സ​​​ഹാ​​​യ​​​ക​​​മാ​​​യ​​​തെ​​​ന്ന് ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ അ​​​റി​​​യി​​​ച്ചു. ഇ​​​ത്ത​​​രം ത​​​ട്ടി​​​പ്പു​​​ക​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ്രൊ​​​ഫൈ​​​ലിം​​​ഗും ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ് നി​​​രീ​​​ക്ഷ​​​ണ​​​വും ക​​​സ്റ്റം​​​സ് കൂ​​​ടു​​​ത​​​ല്‍ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സ്വ​​​ര്‍ണം പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​യും പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ വ​​​സ്ത്ര​​​ങ്ങ​​​ള്‍ക്കു​​​ള്ളി​​​ല്‍ ഒ​​​ളി​​​പ്പി​​​ച്ചും ശ​​​രീ​​​ര​​​ത്തി​​​നു​​​ള്ളി​​​ലും വി​​​മാ​​​ന​​​ത്തി​​​ന്‍റെ സീ​​​റ്റു​​​ക​​​ള്‍ക്കു​​​ള്ളി​​​ലും ക​​​ട​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​രാ​​​നു​​​മാ​​​ണ് ക​​​ള്ള​​​ക്ക​​​ട​​​ത്തു​​​കാ​​​ര്‍ പ്ര​​​ധാ​​​ന​​​മാ​​​യും ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

രാ​​​ജ്യ​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും സ്വ​​​ര്‍ണ​​​ക്ക​​​ള്ള​​​ക്ക​​​ട​​​ത്ത് ത​​​ട​​​യു​​​ന്ന​​​തി​​​നും ക​​​സ്റ്റം​​​സ് പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും ഈ ​​​ക​​​ള്ള​​​ക്ക​​​ട​​​ത്ത് സം​​​ഘ​​​ങ്ങ​​​ള്‍ക്കു പി​​​ന്നി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന സാ​​​മ്പ​​​ത്തി​​​ക​​​സ്രോ​​​ത​​​സു​​​ക​​​ളെ​​​യും ഏ​​​ജ​​​ന്‍റു​​​മാ​​​രെ​​​യും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍ജി​​​ത​​​മാ​​​യി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ ജ​യി​ലു​ക​ളി​ൽനി​ന്ന് ല​ഹ​രിവ​സ്തു​ക്ക​ൾ ക​ണ്ടെ​ടു​ത്തു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഓ​​​​പ​​​​റേ​​​​ഷ​​​​ൻ തൂ​​​​ഫാ​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​സ്ഥാ​​​​ന​​​​ത്തെ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ മി​​​​ന്ന​​​​ൽ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. ക​​​​ണ്ണൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ നി​​​​ന്നും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പൂ​​​​ജ​​​​പ്പു​​​​ര സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ നി​​​​ന്നും ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ളും ക​​​​ഞ്ചാ​​​​വും ക​​​​ണ്ടെ​​​​ടു​​​​ത്തു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, ക​​​​ണ്ണൂ​​​​ർ, വി​​​​യ്യൂ​​​​ർ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ട്ട സം​​​​യു​​​​ക്ത സം​​​​ഘം പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

പ​​​​രി​​​​ശോ​​​​ധ​​​​ന ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ർ​​​​ച്ചെ മൂ​​​​ന്നു​​​​വ​​​​രെ നീ​​​​ണ്ടു. ത​​​​ട​​​​വു​​​​കാ​​​​രെ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന സെ​​​​ല്ലു​​​​ക​​​​ളി​​​​ലാ​​​​ണ് വ്യാ​​​​പ​​​​ക​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. പു​​​​റ​​​​ത്തുനി​​​​ന്നു ക​​​​ഞ്ചാ​​​​വ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ ജ​​​​യി​​​​ലി​​​​ന​​​​ക​​​​ത്ത് ല​​​​ഭി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.

പ​​​​രോ​​​​ളി​​​​ൽ പോ​​​​യി മ​​​​ട​​​​ങ്ങി​​​​വ​​​​രു​​​​ന്ന ത​​​​ട​​​​വു​​​​കാ​​​​രും ജ​​​​യി​​​​ലി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന ത​​​​ട​​​​വു​​​​കാ​​​​രെ സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കാ​​​​നെ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​മാ​​​​ണ് ക​​​​ഞ്ചാ​​​​വ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രി​​​​ൽ നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന വി​​​​വ​​​​രം.

ജ​​​​യി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​ട​​​​വു​​​​കാ​​​​രെ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് അ​​​​ക​​​​ത്തേ​​​​ക്ക് ക​​​​ട​​​​ത്തി​​​​വി​​​​ടു​​​​മെ​​​​ങ്കി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​​ന കാ​​​​ര്യ​​​​ക്ഷ​​​​മ​​​​മാ​​​​കാ​​​​ത്ത​​​​താ​​​​ണ് ജ​​​​യി​​​​ലി​​​​ന​​​​ക​​​​ത്ത് ക​​​​ഞ്ചാ​​​​വ് എ​​​​ത്താ​​​​ൻ കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ക്ഷേ​​​​പം.

ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ ക​​​​ഞ്ചാ​​​​വ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ല​​​​ഹ​​​​രി​​​​വ​​​​സ്തു​​​​ക്ക​​​​ൾ സു​​​​ല​​​​ഭ​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്നു​​​​വെ​​​​ന്നു വ്യാ​​​​പ​​​​ക പ​​​​രാ​​​​തി​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്നി​​​​രു​​​​ന്നു. ഈ ​​​​പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് ജ​​​​യി​​​​ൽ മേ​​​​ധാ​​​​വി എ​​​​സ്.​​​​ ശ്രീ​​​​ജി​​​​ത്തി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം സം​​​​സ്ഥാ​​​​ന​​​​ത്തെ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലു​​​​ക​​​​ളി​​​​ൽ മി​​​​ന്ന​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്.

ജി​​​​ല്ലാ ജ​​​​യി​​​​ലു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള​​​​ള മ​​​​റ്റി​​​​ട​​​​ങ്ങ​​​​ളി​​​​ലും പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തും. അ​​​​തേ സ​​​​മ​​​​യം, പൂ​​​​ജ​​​​പ്പു​​​​ര സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ നി​​​​ന്നു ക​​​​ഞ്ചാ​​​​വ് പി​​​​ടി​​​​കൂ​​​​ടി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജ​​​​യി​​​​ൽ സൂ​​​​പ്ര​​​​ണ്ടി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ൽ പൂ​​​​ജ​​​​പ്പു​​​​ര പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

Kerala

കൂട്ടിയിട്ട് കത്തിച്ചു; കൊച്ചിയില്‍ നിന്നും പിടികൂടിയ ലഹരി വസ്തുക്കള്‍ നശിപ്പിച്ചു

കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പിടികൂടിയ ലഹരി വസ്തുക്കള്‍ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ കൂട്ടിയിട്ട് കത്തിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊച്ചി സിറ്റിയില്‍ നിന്നു മാത്രം പിടികൂടിയ 750 കിലോ കഞ്ചാവ്, മൂന്നു കിലോ എംഡിഎംഎ, നൈട്രാസെപാം ഗുളികകള്‍ ഹാഷിഷ് ഓയില്‍, ബ്രൗണ്‍ ഷുഗര്‍ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് കത്തിച്ചു നശിപ്പിച്ചത്.

കൊച്ചി മേയര്‍ വി.കെ. മിനിമോള്‍, കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് മഹേ് കുമാര്‍, ഡിസിപി അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് ലഹരി വസ്തുക്കള്‍ ബ്രഹ്മപുരത്ത് എത്തിച്ച് കത്തിച്ചു കളഞ്ഞത്.

കോടതി നടപടികള്‍ പൂര്‍ത്തിയാക്കി, എഫ്എസ്എല്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കോടതിയുടെ അനുമതിയോടെയാണ് ഇന്‍സിനറേറ്റര്‍ വഴി ലഹരി വസ്തുക്കള്‍ കത്തിച്ചത്.

Kerala

ഓ​പ്പ​റേ​ക്ഷ​ൻ ത​ണ്ട​ർ; കു​മ​ളി​യി​ൽ നി​ന്ന് അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

ഇ​ടു​ക്കി: കു​മ​ളി​യി​ൽ നി​ന്ന് അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ നി​രോ​ധി​ത ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി എ​ക്സൈ​സ്. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​ത്. കു​മ​ളി റോ​സ​പ്പൂ​ക്ക​ണ്ടം, ഒ​ന്നാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​ർ​ക്ക്‌ ഷോ​പ്പു​ക​ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ൽ ആ​ണ് ല​ഹ​രി വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

റോ​സാ​പ്പൂ​ക്ക​ണ്ട​ത്തെ വ​ര്‍​ക്ക് ഷോ​പ്പി​ല്‍ നി​ര​വ​ധി ചാ​ക്കു​ക​ളി​ല്‍ ല​ഹ​രി വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റോ​സാ​പ്പൂ​ക്ക​ണ്ടം ഭാ​ഗ​ത്തെ വ​ര്‍​ക്ക്‌​ഷോ​പ്പി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ത്തി​ല്‍ നി​ന്നും 37,000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത ല​ഹ​രി വ​സ്തു​ക്ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഒ​ന്നാം​മൈ​ലി​ലെ വ​ര്‍​ക്ക്‌​ഷോ​പ്പി​ല്‍ നി​ന്നും 6000 പാ​യ്ക്ക​റ്റ് നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​കൂ​ടി. ലീ​സി​നെ​ടു​ത്ത സ്ഥ​ല​ത്ത​താ​ണ് വ​ര്‍​ക്ക​ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഉ​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി എ​ക്‌​സൈ​സ് ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഒ​ന്നു​മ​റി​യി​ല്ലെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്. അ​തേ സ​മ​യം പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

വ​ര്‍​ക്ക്‌​ഷോ​പ്പ് ഉ​ട​മ​യെ ചോ​ദ്യം ചെ​യ്‌​തെ​ങ്കി​ലും ഇ​യാ​ള്‍​ക്ക് ഇ​തി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് മൊ​ഴി ന​ല്‍​കി​യ​ത്. പി​ടി​ച്ചെ​ടു​ത്ത ല​ഹ​രി വ​സ്തു​ക്ക​ള്‍ ന​ശി​പ്പി​ച്ചു​ക​ള​യു​മെ​ന്ന് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

 

Kerala

വിനായകനെ മൊഴിയെടുത്ത് വിട്ടയച്ചു; ഫോണ്‍ പിടിച്ചെടുത്തു

മാ​വേ​ലി​ക്ക​ര: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റുനൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​യെ​യും മ​ക​ളെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി​യെ​ടു​ത്തു വി​ട്ട​യ​ച്ചു.

വി​നാ​യ​ക​ന്‍റെ ഫോ​ൺ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റി​ട്ട സാ​ഹ​ച​ര്യം ഓ​ര്‍​മ​യി​ല്ല എ​ന്നാ​ണ് വി​നാ​യ​ക​ന്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നാ​ണ് വി​വ​രം. 2025 ജൂ​ലൈ​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​നാ​യ​ക​നെ​തി​രേ മോ​ശം പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​രോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലി​ട്ട പോ​സ്റ്റ് അ​റുനൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വ് വി​നാ​യ​ക​ന് അ​യ​ച്ചുകൊ​ടു​ത്തി​രു​ന്നു.

വി​നാ​യ​ക​ന്‍ ഇ​തി​ന്‍റെ സ്‌​ക്രീ​ന്‍​ഷോ​ട്ട് ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ല്‍ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ന​ട​ന്‍റെ ആ​രാ​ധ​ക​ര്‍ അ​റു​നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി​ക്കും മ​ക​ള്‍​ക്കു​മെ​തി​രേ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്.

ഇ​തേ​ത്തു​ട​ര്‍​ന്ന് അ​റു​നൂ​റ്റി​മം​ഗ​ലം സ്വ​ദേ​ശി പോ​ലീ​സി​ലും ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് വി​നാ​യ​ക​നെ​തി​രേ കേ​സെ​ടു​ത്ത​ത്

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് 1000 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യി​രം കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നെ​ല്ലി​മൂ​ട് ചു​ണ്ട​വി​ളാ​കം സ്വ​ദേ​ശി പ്ര​സാ​ദ്(42) എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 52 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വീ​ടി​നോ​ട് ചേ​ർ​ന്ന മു​റി​യി​ൽ ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1000 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്ന​താ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത ഉ​ത്പ​ന്ന ങ്ങ​ളു​ടെ ഉ​റ​വി​ട​വും വി​ത​ര​ണ ശൃം​ഖ​ല​യും സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു.

Kerala

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ ;ഒ​രു മാ​സംകൊ​ണ്ട് പി​ടി​ച്ചെ​ടു​ത്ത​ത് 30 കോ​ടി​യു​ടെ ല​ഹ​രിവ​സ്തു​ക്ക​ള്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളും ക്യാ​​​മ്പ​​​സു​​​ക​​​ളും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് വ​​​ള​​​രു​​​ന്ന ല​​​ഹ​​​രിമാ​​​ഫി​​​യ​​​യു​​​ടെ വേ​​​ര​​​റക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ര​​​ള പോ​​​ലീ​​​സ് ന​​​ട​​​പ്പാ​​​ക്കു​​​ന്ന ‘ഓ​​​പ്പ​​​റേ​​​ഷ​​​ന്‍ തൂ​​​ഫാ​​​ന്‍: ദി ​​​നാ​​​ര്‍​കോ ഹ​​​ണ്ട്' പ​​​ദ്ധ​​​തി ഒ​​​രു മാ​​​സം പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ 30 കോ​​​ടി​​​യു​​​ടെ നി​​​രോ​​​ധി​​​ത ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ളാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

ല​​​ഹ​​​രി​​​വേ​​​ട്ട​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ല്‍ 5353 കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. 5736 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.

3706.743 ഗ്രാം ​​​എം​​​ഡി​​​എം​​​എ, 392.100 കി ​​​ഗ്രാം ക​​​ഞ്ചാ​​​വ്, 3776.039 ഗ്രാം ​​​ഹാ​​​ഷി​​​ഷ് ഓ​​​യി​​​ല്‍, 4.85 ഗ്രാം ​​​ഹാ​​​ഷി​​​ഷ്, 657.219 ഗ്രാം ​​​ബ്രൗ​​​ണ്‍ ഷു​​​ഗ​​​ര്‍, 12.6709 ഗ്രാം ​​​മെ​​​ത്താ​​​ഫെ​​​റ്റാ​​​മി​​​ന്‍, 31.23 ഗ്രാം ​​​ഹെ​​​റോ​​​യി​​​ന്‍, 428 ക​​​ഞ്ചാ​​​വ് ചെ​​​ടി​​​ക​​​ള്‍, 11 എ​​​ല്‍​എ​​​സ്ഡി സ്റ്റാ​​​മ്പു​​​ക​​​ള്‍, 56 ഗ്രാം ​​​നൈ​​​ട്രോ​​​സെ​​​പാം, 25.23 ഗ്രാം ​​​ഓ​​​പ്പി​​​യം, 1.6 ഗ്രാം ​​​ച​​​ര​​​സ്, 3294 ക​​​ഞ്ചാ​​​വ് ബീ​​​ഡി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ മാ​​​ര​​​ക ല​​​ഹ​​​രിവ​​​സ്തു​​​ക്ക​​​ളാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

Kerala

ആഡംബര കാറില്‍ കടത്തികൊണ്ടുവന്ന മെത്താംഫിറ്റാംമിന്‍ പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തികൊണ്ടുവന്ന 9.0424 ഗ്രാം മെത്താംഫിറ്റാംമിന്‍ പിടികൂടി.

ഇതുമായി ബന്ധപ്പെട്ട് പടിഞ്ഞാറത്തറ സ്വദേശികളായ മൊട്ടത്തില്‍ എ. ഷെഹീര്‍ (38), ചക്കാലകണ്ടിയില്‍ സി.കെ. മുസ്തഫ(46), തൃശൂര്‍ വടക്കാഞ്ചേരി ഇല്ലിക്കോട്ടില്‍ ഇ.എച്ച്. റിന്‍ഷാദ് (28), പാലക്കാട് പട്ടാമ്പി പൊന്നോത്തുവളപ്പില്‍ പി.വി. ജംഷീര്‍ (33) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ‌‌‌

പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനവും കസ്റ്റഡിയില്‍ എടുത്തു. 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് അന്‍റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ജെ. സജിന്‍റെയും കേരള മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിജു പി. ഏബ്രഹാമിന്‍റെയും നേതൃത്വത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക്‌സ് സ്‌പെഷല്‍ സ്‌ക്വാഡും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് പാര്‍ട്ടിയും കേരള മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യൂണിറ്റും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

 പരിശോധനയില്‍ വയനാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് അന്‍റീ നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം. സുരേഷ്, ബി. സുദീപ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ കെ. പ്രസാദ്, തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പ്രിവെന്‍റീവ് ഓഫീസര്‍ കെ.ഇ. ചാള്‍സ്‌കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.സി. സജിത്ത്, എം.ജി. രാജേഷ്, കേരള മൊബൈല്‍ ഇന്‍റര്‍വെന്‍ഷന്‍ യുണിറ്റിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് എ.സി. ചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.എസ്. സുമേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം.എസ്. ജെനീഷ് എന്നിവര്‍ പങ്കെടുത്തു.

District News

എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി

കോ​​ട്ട​​യം: ഓ​​ട്ടോ​​റി​​ക്ഷ​​യി​​ല്‍നി​​ന്നും വീ​​ട്ടി​​ല്‍നി​​ന്നു​മാ​യി 13 ഗ്രാം ​​എം​​ഡി​​എം​​എ​​യും ക​​ഞ്ചാ​​വു​​മാ​​യി ദ​​മ്പ​​തി​​ക​​ള്‍ ഉ​​ള്‍​പ്പെ​​ടെ മൂ​​ന്നു പേ​​ര്‍ പി​​ടി​​യി​​ല്‍. കോ​​ട്ട​​യം പ​​ന​​ച്ചി​​ക്കാ​​ട് കു​​ന്ന്പ​​റ​​മ്പി​​ല്‍ കെ.​​ജി. മ​​നു (30), ചെ​​ങ്ങ​​ളം മോ​​റു​​കാ​​ട് ക​​ണി​​യാം​​പ​​റ​​മ്പി​​ല്‍ സു​​ധി ജ​​ബ്ബാ​ര്‍ (32), ഭാ​​ര്യ അ​​ല്‍​ഫി​​യ (21) എ​​ന്നി​​വ​​രെ​​യാ​​ണ് ഓ​​പ്പ​​റേ​​ഷ​​ന്‍ ത​​ണ്ട​​റി​​ന്‍റെ ഭാ​​ഗ​​മാ​​യി എ​​ക്സൈ​​സ് സം​ഘം പി​​ടി​​കൂ​​ടി​​യ​​ത്.

ഇ​​ന്ന​​ലെ പു​​ല​​ര്‍​ച്ചെ കു​​മ​​ര​​കം ചെ​​ങ്ങ​​ളം മോ​ർ​കാ​​ട് ഭാ​​ഗ​​ത്താ​​ണ് സം​​ശ​​യാ​​സ്പ​​ദ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഓ​​ട്ടോ​​റി​​ക്ഷ ക​​ണ്ടെ​​ത്തി​​യ​​ത്. തു​​ട​​ര്‍​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ ഓ​​ട്ടോ​​റി​​ക്ഷ​​യ്ക്കു​​ള്ളി​​ല്‍നി​​ന്ന് 1.092 ഗ്രാം ​​എം​​ഡി​​എം​​എ​​യും 6.12 ഗ്രാം ​​ക​​ഞ്ചാ​​വും ക​​ണ്ടെ​​ത്തി.

എ​​ക്‌​​സൈ​​സ് സം​​ഘ​​ത്തെ ക​​ണ്ട് ചെ​​ങ്ങ​​ള​​ത്തെ ഒ​​രു ഇ​​ട​​വ​​ഴി​​യി​​ലേ​​ക്ക് ഓ​​ടി​​ച്ചു​ക​​യ​​റ്റി​​യ ഓ​​ട്ടോ​​റി​​ക്ഷ​​യ്ക്ക് പി​​ന്നാ​​ലെ​യെ​​ത്തി​​യ എ​​ക്‌​​സൈ​​സ് സം​​ഘം ഓ​​ട്ടോ​​റി​​ക്ഷ​​യി​​ല്‍നി​​ന്ന് മ​​നു​​വി​​നെ പി​​ടി​​കൂ​​ടി. ഇ​​യാ​​ളെ ചോ​​ദ്യം ചെ​​യ്ത​​തോ​​ടെ​​യാ​​ണ് ല​​ഹ​​രി വ​​സ്തു​​ക്ക​​ള്‍ എ​​വി​​ടെ​നി​​ന്നാ​​ണ് ല​​ഭി​​ക്കു​​ന്ന​​തെ​​ന്ന് വ്യ​​ക്ത​​മാ​​യ​​ത്. ഇ​​തോ​​ടെയാണ് എ​​ക്‌​​സൈ​​സ് സം​​ഘം സു​​ധി ജ​ബ്ബാ​​റി​ന്‍റെ ചെ​​ങ്ങ​​ളം മോ​​ര്‍​കാ​​ട് ഭാ​​ഗ​​ത്തെ വീ​​ട്ടി​​ല്‍ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​ കി​​ട​​പ്പു​മു​​റി​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന 12.1157 ഗ്രാം ​​എം​​ഡി​​എം​​എ ക​​ണ്ടെ​​ത്തി​​യ​​ത്. വീ​​ട്ടി​​ലേ​​ക്ക് എ​​ക്‌​​സൈ​​സ് സം​​ഘം പ​​രി​​ശോ​​ധ​​ന​​യ്ക്ക് എ​​ത്തു​​ന്ന​​തു ക​​ണ്ട സു​​ധി ജ​​ബ്ബാ​​ര്‍ ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ടു. തു​​ട​​ര്‍​ന്ന് എ​​ക്‌​​സൈ​​സ് സം​​ഘം ഇ​​യാ​​ളു​​ടെ ഭാ​​ര്യ​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. പി​​ന്നീ​​ട് എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സി​​ല്‍ എ​​ത്തി സു​​ധി കീ​​ഴ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

ഇ​​വ​​രു​​ടെ അ​​ക്കൗ​​ണ്ടി​​ലേ​​ക്കാ​​ണ് ല​​ഹ​​രി മ​​രു​​ന്നു​​ക​​ള്‍ വി​​ല്‍​ക്കു​​ന്ന​​തി​​ന്‍റെ പ​​ണം ല​​ഭി​​ച്ചി​​രു​​ന്ന​​തെ​​ന്ന്് എ​​ക്‌​​സൈ​​സ് സം​​ഘം പ​​റ​​ഞ്ഞു. പ്ര​​തി​​ക​​ളു​​ടെ മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍ സൈ​​ബ​​ര്‍ സെ​​ല്‍ ഉ​​ദ്യോ​​ഗ​​സ്ഥ​​നും സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​റു​​മാ​​യ ഷാ​​നു കൃ​​ഷ്ണ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​രി​​ശോ​​ധി​​ച്ചു വ​​രി​​ക​​യാ​​ണ്.

എ​​ക്സൈ​​സ് എ​​ന്‍​ഫോ​​ഴ്സ്മെ​​ന്‍റ് ആ​​ന്‍​ഡ് ആ​​ന്‍റി ന​​ര്‍​ക്കോ​​ട്ടി​​ക് സ്പെ​​ഷ​​ല്‍ സ്‌​​ക്വാ​​ഡ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍ ആ​​ര്‍. ദ​​ര്‍​ശ​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ അ​​സി​. എ​​ക്സൈ​​സ് ഇ​​ന്‍​സ്പെ​​ക്ട​​ര്‍​മാ​​രാ​​യ ബി.​ ​ആ​​ന​​ന്ദ് രാ​​ജ്, എം. ​​നൗ​​ഷാ​​ദ്, സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍​മാ​​രാ​​യ കെ.​​സി. ദീ​​ബീ​​ഷ്, ടി.​​എ. യേ​​ശു​​ദാ​​സ്, ഗ്ര​​ഡ് പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍ അ​​ഫ്‌​​സ​​ല്‍ കു​​ട്ടി, വ​​നി​​താ സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍ കെ.​​എം. പ്രി​​യ, സി​​വി​​ല്‍ എ​​ക്‌​​സൈ​​സ് ഓ​​ഫീ​​സ​​ര്‍ ഡ്രൈ​​വ​​ര്‍ ബി​​ബി​​ന്‍ ജോ​​യി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് എം​​ഡി​​എം​​എ പി​​ടി​​കൂ​​ടി​​യ​​ത്.

ജി​​ല്ല​​യി​​ല്‍ അ​​ടു​​ത്ത കാ​​ല​​ത്ത് പി​​ടി​​കൂ​​ടു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ എം​​ഡി​​എം​​എ വേ​​ട്ട​​യാ​​ണെ​​ന്ന് എ​​ക്‌​​സൈ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പ​​റ​​ഞ്ഞു.

District News

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: വി​ദേ​ശമ​ദ്യം പി​ടി​കൂ​ടി​

നെ​ടു​ങ്ക​ണ്ടം: ക​മ്പം​മെ​ട്ട് എ​ട്ടേ​ക്ക​റി​ല്‍ വീ​ട്ടി​ല്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​മ്പ​ത് ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കി​ട്ടി​യ ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ക​മ്പം​മെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് എ​ട്ടേ​ക്ക​ര്‍ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ (60) വീ​ട്ടി​ല്‍നി​ന്നു വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്.

ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി.​ടി. ഷാ​ജ​ന്‍റെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം ന​ട​ത്തി​യ റെ​യ്ഡി​ല്‍ ക​മ്പം​മെ​ട്ട് എ​സ്എ​ച്ച്ഒ ര​തീ​ഷ് ഗോ​പാ​ല്‍, എ​സ്ഐ​മാ​രാ​യ ചാ​ര്‍​ളി തോ​മ​സ്, പി.​വി. മ​ഹേ​ഷ്, ഉ​ദ്യോ​ഗ​സ്ഥ​രാ​യ യു. ​ഷ​മീ​ര്‍, യൂ​ന​സ് ഇ​സ്മാ​യി​ല്‍, ബി​നു​കു​മാ​ര്‍, എ.​ആ​ര്‍. രേ​വ​തി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

National

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 4.80 കോ​ടി​യു​ടെ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ 4.80 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി. ബാ​ങ്കോ​ക്കി​ൽ​നി​ന്നെ​ത്തി​യ ഇ​ന്ത്യ​ൻ പൗ​ര​നി​ൽ​നി​ന്നാ​ണു ഹൈ​ഡ്രോ​പോ​ണി​ക് വീ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ക​ഞ്ചാ​വ് ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ മ​യ​ക്കു​മ​രു​ന്ന് നി​രോ​ധ​ന നി​യ​മ​മാ​യ എ​ൻ​ഡി​പി​എ​സ് നി​യ​മ​ത്തി​നു കീ​ഴി​ൽ അ​റ​സ്റ്റ് ചെ​യ്തു.

മ​ണ്ണി​ൽ വ​ള​ർ​ത്തു​ന്ന​തി​നു പ​ക​രം പ്ര​ത്യേ​ക ജ​ലാ​ധി​ഷ്ഠി​ത പോ​ഷ​ക മി​ശ്രി​ത​ത്തി​ൽ വ​ള​ർ​ത്തു​ന്ന ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വി​ന് ക​രി​ഞ്ച​ന്ത​യി​ൽ ഉ​യ​ർ​ന്ന വി​ല​യാ​ണ്. ഏ​ക​ദേ​ശം 13.84 കി​ലോ തൂ​ക്കം വ​രു​ന്ന ക​ഞ്ചാ​വാ​ണ് ഇ​യാ​ൾ ബാ​ങ്കോ​ക്കി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്തി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഗ്രീ​ൻ ചാ​ന​ൽ വ​ഴി ക​ട​ന്ന ഇ​യാ​ളെ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ്ക്കാ​യി ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ബാ​ഗു​ക​ൾ എ​ക്സ്റേ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​പ്പി​ക്കു​ന്ന ചി​ല വ​സ്തു​ക്ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Kerala

കി​ലോ​ക്ക​ണ​ക്കി​ന് ക​ഞ്ചാ​വും എം​ഡി​എം​എ​യും പി​ടി​കൂ​ടി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ നി​ന്നാ​യി വ​ൻ മ​യ​ക്കു​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി. ക​ള​മ​ശേ​രി​യി​ൽ നി​ന്ന് 11 കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ തൃ​ക്കാ​ക്ക​ര​യി​ൽ ചി​ക്ക​ൻ സെ​ന്‍റ​റി​ന്‍റെ മ​റ​വി​ൽ എം​ഡി​എം​എ വി​ൽ​പ​ന ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു.

തൃ​ക്കാ​ക്ക​ര നോ​ർ​ത്ത് വെ​ട്ടി​ക്കാ​ട്ട് പ​റ​മ്പ് റോ​ഡ് ന​വാ​സ് മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഇ​ജാ​സ് (25), കോ​ത​മം​ഗ​ലം പി​ണ്ടി​മ​ന പ​ണി​ക്കൊ​ടി​വീ​ട്ടി​ൽ അ​ഭി​ജി​ത്ത് സു​കു (24) എ​ന്നി​വ​രെ​യാ​ണ് നാ​ർ​കോ​ട്ടി​ക് സെ​ൽ എ​സി​പി ടി.​ഡി. സു​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 1.82 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

മു​ഹ​മ്മ​ദ് ഇ​ജാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കൊ​ച്ചി​ൻ ഫ്ര​ഷ് എ​ന്ന ചി​ക്ക​ൻ സെ​ന്‍റ​റി​ന്‍റെ മ​റ​വി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ല​ഹ​രി ക​ച്ച​വ​ടം. പി​ടി​യി​ലാ​യ അ​ഭി​ജി​ത്താ​ണ് വി​ൽ​പ​ന​യ്ക്കു​ള്ള എം​ഡി​എം​എ എ​ത്തി​ച്ചി​രു​ന്ന​ത്. ഇ​യാ​ൾ കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​റ്റൊ​രു റെ​യ്ഡി​ൽ ക​ള​മ​ശേ​രി റോ​ക്ക് വെ​ൽ റോ​ഡ് ഭാ​ഗ​ത്തു​നി​ന്ന് 11.310 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഈ ​പ്ര​ദേ​ശ​ത്തെ ആ​ക്രി സാ​ധ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ര​ണ്ട് ബാ​ഗു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. പ്ര​തി​ക​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി ക​ള​മ​ശേ​രി പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ചെങ്ങന്നൂരിൽ വൻ ചാരായവേട്ട; 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി, പ്രതി ഓടി രക്ഷപ്പെട്ടു

ചെങ്ങന്നൂർ: സംസ്ഥാനവ്യാപകമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടർ- പരിശോധനയുടെ ഭാഗമായി ചെങ്ങന്നൂരിൽ വൻ ചാരായവേട്ട. ഇലഞ്ഞിമേൽ ഭാഗത്തുനിന്നും പത്ത് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.

സംഭവവുമായി ബന്ധപ്പെട്ട് പുലിയൂർ വില്ലേജിൽ ഇലഞ്ഞിമേൽ കോട്ടത്തറ കോളനിയിൽ പ്രസന്നാലയം വീട്ടിൽ സുനീഷിനെതിരേ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപെട്ടതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി.

​ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 9.40 ഓടെയായിരുന്നു പരിശോധന. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ബാബു ഡാനിയേലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 10 ലിറ്റർ ചാരായം, 40 ലിറ്റർ കോട, 40 ലിറ്റർ സ്പെന്റ് വാഷ് എന്നിവയും പ്രദേശത്ത് ഒളിപ്പിച്ച നിലയിലായിരുന്ന വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്.

​എക്സൈസ് പാർട്ടിയിൽ പ്രിവന്‍റീവ് ഓഫീസർ ബി. സുനിൽകുമാർ. സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. ശ്രീജിത്ത്, പ്രതീഷ് പി. നായർ, ശ്രീക്കുട്ടൻ, അമൽ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

Kerala

റാ​ന്നി​യി​ൽ 86 കു​പ്പി​ക​ളി​ലാ​യി 43 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി

പ​ത്ത​നം​തി​ട്ട: റാ​ന്നി​യി​ൽ വ​ൻ മ​ദ്യ​വേ​ട്ട. വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 43 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം എ​ക്സൈ​സ് പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

കൊ​ല്ല​മു​ള ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി ന​സീ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. വീ​ട്ടു​പ​റ​മ്പി​ലെ കോ​ഴി​ക്കൂ​ട്ടി​ൽ നി​ന്നാ​ണ് മ​ദ്യം ക​ണ്ടെ​ടു​ത്ത​ത്. 86 കു​പ്പി വി​ദേ​ശ​മ​ദ്യ​മാ​ണ് വി​ൽ​പ​ന​ക്കാ​യി കോ​ഴി​ക്കൂ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഓ​ർ​ഡ​ർ അ​നു​സ​രി​ച്ച് ഓ​ട്ടോ​യി​ൽ മ​ദ്യം എ​ത്തി​ച്ചു ന​ൽ​ക​ലാ​യി​രു​ന്നു രീ​തി. ഒ​രാ​ഴ്ച​ത്തെ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് എ​ക്സൈ​സ് ഷാ​ഡോ സം​ഘം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

National

ഐ​പി​എ​ൽ വാ​തു​വെ​പ്പ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ, 3,95,590 രൂ​പ പി​ടി​കൂ​ടി

സു​ന്ദ​ർ​ഗ​ഢ്: അ​ന​ധി​കൃ​ത ഐ​പി​എ​ൽ വാ​തു​വെ​പ്പ് സം​ഘ​ത്തി​ലെ ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ൽ. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ഒ​ഡീ​ഷ​യി​ലെ സു​ന്ദ​ർ​ഗ​ഢ് ജി​ല്ല​യി​ലെ ഹ​തി​ബാ​രി​യി​ലാ​ണ് സം​ഭ​വം. 3,95,590 രൂ​പ, ഒ​ന്നി​ല​ധി​കം മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, മെ​മ്മ​റി കാ​ർ​ഡു​ക​ൾ, വാ​ഹ​നം എ​ന്നി​വ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും പി​ടി​ച്ചെ​ടു​ത്തു.

ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്. കൂ​ടാ​തെ ഈ ​സം​ഘ​ത്തി​ന്‍റേ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​ന്നി​ല​ധി​കം അ​ന​ധി​കൃ​ത വെ​ബ്‌​സൈ​റ്റു​ക​ളും തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നി​യ​മ​വി​രു​ദ്ധ​മാ​യ ഐ​പി​എ​ൽ വാ​തു​വെ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

District News

4000 കി​ലോ​യി​ല​ധി​കം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

നെ​യ്യാ​റ്റി​ന്‍​ക​ര : വീ​ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലാ​യി​രം കി​ലോ​ഗ്രാമിൽ അധികമുള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ആ​ന്‍​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യും എ​ക്സൈ​സ് നെ​യ്യാ​റ്റി​ന്‍​ക​ര റേ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. ഉ​ച്ച​ക്ക​ട ഭാ​ഗ​ത്തു നി​ന്നും ബീ​മാ​പ​ള്ളി സ്വ​ദേ​ശി അ​ല്‍ അ​മീ​ന്‍ (42) എ​ന്ന​യാ​ള്‍ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ള്‍ സ്കൂ​ട്ട​റി​ല്‍ 100 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. അ​ല്‍ അ​മീ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വെ​ള്ളാ​യ​ണി പു​ഞ്ച​ക്ക​രി ഭാ​ഗ​ത്ത് വാ​ട​ക വീ​ട്ടി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മു​റി​ക​ളി​ല്‍ ചാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളി​ലു​മാ​യി ഇ​വ നി​റ​ച്ചു​വ​ച്ചി​രു​ന്നു. പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ട​ക​ളി​ലേ​യ്ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നാ​ണ് എ​ക്സൈ​സ് നി​ഗ​മ​നം. തൃ​ശൂരി​ല്‍ നി​ന്നാ​ണ് ഇ​വ കൊ​ണ്ടു​വ​ന്ന​തെ​ന്ന് അ​ല്‍ അ​മീ​ന്‍ പ​റ​ഞ്ഞ​താ​യും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

National

ജമ്മുവിൽ ഡ്രോൺവഴി കടത്തിയ ലഹരിമരുന്ന് പിടിച്ചെടുത്തു

ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു​​​​വി​​​​ലെ അ​​​​ന്താ​​​​രാ​​​​ഷ്ട്ര അ​​​​തി​​​​ർ​​​​ത്തി​​​​ക്ക് സ​​​​മീ​​​​പം ഡ്രോ​​​​ൺ​​​​മാ​​​​ർ​​​​ഗം ക​​​​ട​​​​ത്തി​​​​യെ​​​​ന്ന് സം​​​​ശ​​​​യി​​​​ക്കു​​​​ന്ന ര​​​​ണ്ട് കി​​​​ലോ​​​​യോ​​​​ളം ല​​​ഹ​​​രി​​​മ​​​​രു​​​​ന്ന് പോ​​​​ലീ​​​​സ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു.

അ​​​​തി​​​​ർ​​​​ത്തി​​​​ക​​​​ട​​​​ന്നു​​​​ള്ള മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് ക​​​​ട​​​​ത്തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് ല​​​​ഭി​​​​ച്ച ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ജ​​​​മ്മു ജി​​​​ല്ല​​​​യി​​​​ലെ ബി​​​​ഷ്‌​​​​നാ സെ​​​​ക്ട​​​​റി​​​​ൽ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണു ല​​​ഹ​​​രി​​​​മ​​​​രു​​​​ന്ന് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

പാ​​​​ക്കി​​​​സ്ഥാ​​​​ൻ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള ല​​​​ഹ​​​​രി​​​​ക്ക​​​​ട​​​​ത്ത് സം​​​​ഘ​​​​ങ്ങ​​​​ളാ​​​​ണ് സം​​​​ഭ​​​​വ​​​​ത്തി​​​​നു​​​​പി​​​​ന്നി​​​​ലെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

National

182 കോടിയുടെ മയക്കുമരുന്ന് പിടികൂടി

ന്യൂ​ഡ​ൽ​ഹി: ഗ​ൾ​ഫി​ലേ​ക്കു ക​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ട 182 കോ​ടി രൂ​പ​യു​ടെ ജി​ഹാ​ദി മ​യ​ക്കു​മ​രു​ന്ന് എ​ന്ന​റി​യ​പ്പെ​ടു​ന്ന നി​രോ​ധി​ത "ക്യാ​പ്റ്റ​ഗ​ണ്‍’ മ​യ​ക്കു​മ​രു​ന്നു ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര തു​റ​മു​ഖ​ത്തു​നി​ന്നും ഡ​ൽ​ഹി സ​രാ​യി​യി​ൽ​നി​ന്നു​മാ​ണ് ല​ഹ​രി​മ​രു​ന്നു പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്നു ക​ട​ത്തി​യ വി​ദേ​ശ പൗ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞു.

മ​ധ്യേ​ഷ്യ​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ വ​ച്ചി​രു​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് നാ​ർ​കോ​ട്ടി​ക് ക​ണ്‍ട്രോ​ൾ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​തെ​ന്ന് ഷാ ​അ​റി​യി​ച്ചു. "ഓ​പ്പ​റേ​ഷ​ൻ റേ​ജ്പി​ൽ’ എ​ന്ന​പേ​രി​ലു​ള്ള ല​ഹ​രി​വി​മു​ക്ത ഇ​ന്ത്യ​യ്ക്കാ​യു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വ​ൻ മ​യ​ക്കു​മ​രു​ന്നു വേ​ട്ട​യെ​ന്നു മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. രാ​ജ്യ​ത്ത് ആ​ദ്യ​മാ​യാ​ണ് ക്യാ​പ്റ്റ​ഗ​ണ്‍ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടു​ന്ന​ത്.

2020 മു​ത​ൽ 2024 വ​രെ 11,311 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​ക​ൾ രാ​ജ്യ​ത്തെ വി​വി​ധ തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ് റാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 18ന് ​പാ​ർ​ല​മെ​ന്‍റി​ൽ അ​റി​യി​ച്ചി​രു​ന്നു.

ജി​ഹാ​ദി മ​യ​ക്കു​മ​രു​ന്ന്

വി​ഷാ​ദം, നാ​ർ​ക്കോ​ലെ​പ്സി, എ​ഡി​എ​ച്ച്ഡി തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ൾ ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി 1960ക​ളി​ൽ വി​ക​സി​പ്പി​ച്ചെ​ടു​ത്ത സി​ന്ത​റ്റി​ക് ഉ​ത്തേ​ജ​ക​മാ​യ ഫെ​നെ​റ്റി​ലൈ​നി​ന്‍റെ ബ്രാ​ൻ​ഡ് നാ​മ​മാ​ണ് കാ​പ്റ്റ​ഗ​ണ്‍.

ആ​സ​ക്തി, ദു​രു​പ​യോ​ഗം എ​ന്നീ ആ​ശ​ങ്ക​ക​ളെ​ത്തു​ട​ർ​ന്ന് 1980ക​ളി​ൽ ഇ​ത് അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ നി​രോ​ധി​ച്ചു. പി​ന്നീ​ട് യു​എ​ൻ ക​ണ്‍വ​ൻ​ഷ​ൻ ഓ​ണ്‍ സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സി​ന്‍റെ ഷെ​ഡ്യൂ​ൾ ര​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

കാ​ല​ക്ര​മേ​ണ സി​റി​യ​ൻ ആ​ഭ്യ​ന്ത​ര​യു​ദ്ധ​കാ​ല​ത്ത് ഐ​എ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​വ്ര​വാ​ദ ഗ്രൂ​പ്പു​ക​ൾ ഈ ​ഉ​ത്തേ​ജ​ക മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം തു​ട​ങ്ങി. പോ​രാ​ളി​ക​ളി​ൽ ഭ​യം കു​റ​യ്ക്കു​ന്ന​തി​നാ​യി ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ വ​ള​രെ ആ​സ​ക്തി ഉ​ള​വാ​ക്കു​ന്ന കാ​പ്റ്റ​ഗ​ണ്‍ ഉ​പ​യോ​ഗം വ്യാ​പ​ക​മാ​ക്കി​യ​തോ​ടെ​യാ​ണ് ഇ​തി​ന് ജി​ഹാ​ദി മ​രു​ന്ന് എ​ന്ന ചീ​ത്ത​പ്പേ​രു​ണ്ടാ​യ​ത്.

Kerala

കൊ​ല്ല​ത്ത് 177 എം​ഡി​എം​എ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

കൊ​ല്ലം: ഓ​ല​യി​ൽ​ക്ക​ട​വി​ലെ വീ​ട്ടി​ൽ നി​ന്ന് 177 എം​ഡി​എം​എ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി. കൊ​റി​യ​ർ വ​ഴി ക​ച്ച​വ​ടം ന​ട​ത്താ​ൻ ശ്ര​മി​ച്ച 100 ഗ്രാ​മി​ല​ധി​കം എം​ഡി​എം​എ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ പ്ര​ണ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. എം​ഡി​എം​എ ഗു​ളി​ക​ക​ൾ ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്കൊ​പ്പം കൊ​റി​യ​ർ പാ​ക്ക​റ്റി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

പ്ര​ണ​വി​ന്‍റെ കൂ​ട്ടാ​ളി​യാ​യ അ​മ്മ​ൻ​ന​ട സ്വ​ദേ​ശി വി​ഷ്ണു​വി​നെ രാ​വി​ലെ ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​ണ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ ല​ഭി​ച്ച​ത്.

Kerala

ഓ​പ്പ​റേ​ഷ​ൻ നം​ഖോ​ർ; ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഒ​രു കാ​റു​കൂ​ടി പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ നം​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ൻ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ നി​സാ​ൻ പ​ട്രോ​ൾ കാ​ർ ക​സ്റ്റം​സ് പി​ടി​ച്ചെ​ടു​ത്തു. നി​കു​തി വെ​ട്ടി​ച്ച് ഭൂ​ട്ടാ​നി​ൽ നി​ന്ന് ക​ട​ത്തി​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് ന​ട​പ​ടി.​ ല​ക്കി ഭാ​സ്ക​ർ സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഓ​പ്പ​റേ​ഷ​ൻ നം​ഖോ​റി​ന്‍റെ ഭാ​ഗ​മാ​യി ദു​ൽ​ഖ​റി​ന്‍റെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ദു​ൽ​ഖ​റി​ന്‍റെ ഒ​രു വാ​ഹ​നം കൂ​ടി ക​ണ്ടെ​ത്താ​നു​ണ്ടെ​ന്ന് ക​സ്റ്റം​സ് നേ​ര​ത്തെ ത​ന്നെ അ​റി​യി​ച്ചി​രു​ന്നു. ആ ​വാ​ഹ​ന​മാ​ണ് ഇ​പ്പോ​ൾ പി​ടി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ദു​ല്‍​ഖ​റി​ന്‍റെ ഡി​ഫ​ന്‍​ഡ​ര്‍, ലാ​ന്‍​ഡ് ക്രൂ​യി​സ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​തി​ല്‍ ഡി​ഫ​ന്‍​ഡ​ര്‍ വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദു​ല്‍​ഖ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ഡി​ഫ​ന്‍​ഡ​ര്‍ വി​ട്ടു​ന​ല്‍​കു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ഒ​രാ​ളു​ടെ അ​റ​സ്റ്റും ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി. കോ​ഴി​ക്കോ​ട് എ ​എ​സ് റോ​ഡ് വേ ​കാ​ര്‍​സി​ന്‍റെ പ​ങ്കാ​ളി സൈ​ന്‍ മാ​ര്‍​വേ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Kerala

16 ലക്ഷം രൂപ വാടക കുടിശിക; ബി​​​ഗ് ബോ​​​സ് താ​​​ര​​​ത്തി​​​ന്‍റെ ഹെ​​​ൽ​​​ത്ത് ക്ല​​​ബ് ജ​​​പ്തി ചെ​​​യ്തു

ആ​​​ലു​​​വ: ബി​​​ഗ് ബോ​​​സ് ആ​​​റാം സീ​​​സ​​​ണി​​​ൽ കി​​​രീ​​​ടം നേ​​​ടി​​​യ പി.​​​ഡി. ജി​​​ന്‍റോ​​​യു​​​ടെ ഹെ​​​ൽ​​​ത്ത് ക്ല​​​ബ് ജ​​​പ്തി ചെ​​​യ്ത് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ലേ​​​ലം ചെ​​​യ്തു. 16 ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ​​​യു​​​ടെ വാ​​​ട​​​ക കു​​​ടി​​​ശി​​​ക​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഹെ​​​ൽ​​​ത്ത് ക്ല​​​ബ് ന​​​ഗ​​​ര​​​സ​​​ഭ ലേ​​​ലം ചെ​​​യ്ത​​​ത്.

ആ​​​ലു​​​വ സ്വ​​​കാ​​​ര്യ ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡി​​​നു പി​​​ൻ​​​വ​​​ശം ന​​​ഗ​​​ര​​​സ​​​ഭ​​​യു​​​ടെ ക്ലോ​​​ക്ക് ട​​​വ​​​ർ കെ​​​ട്ടി​​​ട​​​ത്തി​​​ന് ഏ​​​റ്റ​​​വും മു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്ന ‘ബോ​​​ഡി ക്രാ​​​ഫ്റ്റ് മ​​​ൾ​​​ട്ടി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ’ ഹെ​​​ൽ​​​ത്ത് ക്ല​​​ബ്ബി​​​ലെ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ലേ​​​ലം ചെ​​​യ്ത​​​തി​​​ൽ 6.15 ല​​​ക്ഷം രൂ​​​പ​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്. പ​​​ത്തു ല​​​ക്ഷ​​​ത്തോ​​​ളം രൂ​​​പ ന​​​ഗ​​​ര​​​സ​​​ഭ​​​യ്ക്ക് ന​​​ഷ്‌​​​ടം വ​​​ന്നു.

6.14 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് ചു​​​രു​​​ങ്ങി​​​യ ലേ​​​ല​​​ത്തു​​​ക​​​യാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. ഫോ​​​ർ​​​ട്ടു​​​കൊ​​​ച്ചി​​​യി​​​ൽ ജിം ​​​ന​​​ട​​​ത്തു​​​ന്ന​​​യാ​​​ളാ​​​ണു ലേ​​​ലം വി​​​ളി​​​ച്ചെ​​​ടു​​​ത്ത​​​ത്.

2017ലാ​​​ണ് 2000 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ ജി​​​ന്‍റോ ജിം ​​​ആ​​​രം​​​ഭി​​​ച്ച​​​ത്. 2021ന് ​​​ശേ​​​ഷം ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ൽ വാ​​​ട​​​ക അ​​​ട​​​ച്ചി​​​ട്ടി​​​ല്ല. മൂ​​​ന്നു മാ​​​സം മു​​​മ്പ് നോ​​​ട്ടീ​​​സ് ന​​​ൽ​​​കി മു​​​റി ന​​​ഗ​​​ര​​​സ​​​ഭ സീ​​​ൽ ചെ​​​യ്തു. തു​​​ട​​​ർ​​​ന്നാ​​​ണ് ലേ​​​ല​​​ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.

ആ​​​ലു​​​വ​​​യി​​​ൽ വാ​​​ട​​​ക​​​ക്കു​​​ടി​​​ശി​​​ക നി​​​ല​​​നി​​​ൽ​​​ക്കേ സെ​​​ലി​​​ബ്രി​​​റ്റി ഫി​​​റ്റ്ന​​​സ് ട്രെ​​​യി​​​ന​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​ക്കൂ​​​ടി ഇ​​​യാ​​​ൾ ബ്രാ​​​ഞ്ചു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. സി​​​നി​​​മാ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള ചി​​​ല യു​​​വ​​​തി​​​ക​​​ളെ​​​യും യു​​​വാ​​​ക്ക​​​ളെ​​​യും ഇ​​​യാ​​​ൾ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ചി​​​രു​​​ന്നു.

Kerala

പ​ന്തീ​ര​ങ്കാ​വി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: പ​ന്തീ​ര​ങ്കാ​വി​ൽ എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ല്‍​ഷാ(20), മു​ഹ​മ്മ​ദ് ഫ​ര്‍​ഹാ​ന്‍(22), മു​ഹ​മ്മ​ദ് അ​ര്‍​ഷ​ലാ​ല്‍(25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് സി​റ്റി ഡാ​ന്‍​സാ​ഫും പ​ന്തീ​ര​ങ്കാ​വ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​കു​മാ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ചേ​ര്‍​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 1.13 കി​ലോ ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.

ദേ​ശീ​യ പാ​ത 66-ല്‍ ​പ​ന്തീ​ര​ങ്കാ​വ് കാ​പ്‌​കോ​ണ്‍​സി​റ്റി​യ്ക്ക​ടു​ത്ത് സ​ര്‍​വീ​സ് റോ​ഡി​ല്‍ വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. 1.13 കി​ലോ​ഗ്രാം എം​ഡി​എം​എ​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ടൊ​യോ​ട്ട ഓ​ള്‍​ട്ടി​സ് കാ​റും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്‍റെ നൈ​റ്റ് പ​ട്രോ​ളി​ങ് ഡ്യൂ​ട്ടി​ക്കി​ട​യി​ലാ​ണ് പ​ന്തീ​ര​ങ്കാ​വ് സ​ര്‍​വീ​സ് റോ​ഡി​ല്‍, നി​ര്‍​ത്തി​യി​ട്ട കാ​റി​ല്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ പ​ന്തീ​രാ​ങ്കാ​വ് പോലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി കാ​ര്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ എം​ഡി​എം​എ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ നി​ന്നും ഗോ​വ​യി​ല്‍ നി​ന്നും വ​ലി​യ അ​ള​വി​ല്‍ ഇ​വ​ര്‍ കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി എ​ത്തി​ച്ച​താ​യി തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ ഡീ​ല​ര്‍​മാ​രി​ല്‍ എ​ത്തി​ച്ച് പാ​യ്ക്ക​റ്റു​ക​ള്‍ ആ​ക്കി കാ​റി​ല്‍ ക​ച്ച​വ​ടം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

 

 

Kerala

ച​ങ്ങ​നാ​ശേ​രി​യി​ല്‍ വൻ ലഹരിവേട്ട; അ​റു​പ​തു ചാ​ക്ക് പാൻമസാല പി​ടി​ച്ചെ​ടു​ത്തു; മൂന്നു പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി അ​പ്‌​സ​ര തീ​യ​റ്റ​റി​നു സ​മീ​പം ഗോ​ഡൗ​ണി​ല്‍ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​റു​പതു ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​ പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

എ​ന്നാ​ൽ, ഗോ​ഡൗ​ണ്‍ ന​ട​ത്തി​പ്പു​കാ​ര​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തി​യ പി​ക്ക​പ്പ് വാ​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ക്ക​പ്പ് വാ​ന്‍ ഉ​ട​മയ്​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദിവസം രാ​ത്രി 11 ന് ​വാ​ഴൂ​ര്‍ റോ​ഡി​ല്‍ അ​പ്‌​സ​ര തീ​യ​റ്റ​റി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

ളാ​യി​ക്കാ​ട് കു​ന്നു​പ​റ​മ്പി​ല്‍ ശ​ര​ണ്‍ ശ​ശി(31), കാ​ക്കാം​തോ​ട് വാ​ലു​മ്മേ​ച്ചി​റ ടി.​ഹ​രീ​ഷ്(35), മാ​ന​ന്ത​വാ​ടി വി​മ​ല​ന​ഗ​ര്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ രാ​ജേ​ഷ്(46) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗോ​ഡൗ​ണ്‍ ഉ​ട​മ ഫാ​ത്തി​മാ​പു​രം പു​ത്ത​ന്‍​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് സ​മീ​ര്‍​ഖാ​ൻ, പി​ക്ക​പ്പ് വാ​ന്‍ ഉ​ട​മ വ​യ​നാ​ട് ത​രു​വ​നം സ്വ​ദേ​ശി പി.​ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തിരെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​വൈ​എ​സ്പി അ​ഷാ​ദ് സ​ദാ​ന​ന്ദ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്‌​ഐ​മാ​രാ​യ സ​ജി​ത്, അ​രു​ണ്‍​ദേ​വ്, രാ​ജേ​ഷ്, പ്ര​ബേ​ഷ​ണ​ല്‍ എ​സ്‌​ഐ സു​കേ​ഷ്, സി​പി​ഒ​മാ​രാ​യ നി​യാ​സ്, അ​രു​ൺ, പ്ര​തീ​ഷ് എ​ന്നി​വ​രാ​ണ് റെ​യ്ഡും അ​റ​സ്റ്റും ന​ട​ത്തി​യ​ത്. മൈ​സൂ​രി​ല്‍നി​ന്ന് എ​ത്തി​യ കെ​എ​ല്‍-72 ഇ-3915 ​ബെ​ലേ​റോ പി​ക്ക​പ്പ് വാ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത​ത്.

സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തെത്തു​ട​ര്‍​ന്ന് ഗൗ​ഡൗ​ണ്‍ പൂ​ട്ടി പോ​ലീ​സ് സീ​ല്‍ ചെ​യ്തു.

 

National

വോട്ടർമാരെ പാട്ടിലാക്കാൻ സമ്മാനപ്രവാഹം; പിടിച്ചെടുത്തത് 1445 കോടി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​ൻ എ​​​ത്തി​​​ച്ച 1445 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ന​​​ധി​​​കൃ​​​ത പ​​​ണ​​​വും മ​​​റ്റ് വ​​​സ്തു​​​ക്ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

ക​​​ണ​​​ക്കി​​​ൽ​​​പ്പെ​​​ടാ​​​ത്ത പ​​​ണം, മ​​​ദ്യം, മ​​​യ​​​ക്കു​​​മ​​​രു​​​ന്ന്, സ്വ​​​ർ​​​ണം തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്തതി​​​ലേ​​​റെ​​​യും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കാ​​​ല​​​ത്ത് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പ​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത് ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​നി​​​ന്നാ​​​ണ്. മ​​​ദ്യ​​​വും മ​​​യ​​​ക്കു​​​മ​​​രു​​​ന്നും ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ നി​​​ന്നും.

2021-ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യു​​​മ്പോ​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത പ​​​ണ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ 40 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ ഇ​​​ത് 1029.93 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ ഇ​​​ത്ത​​​വ​​​ണ ഇ​​​ത്ത​​​രം കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ 68.92ശ​​​ത​​​മാ​​​ന​​​വും ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 48.40 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ, ആ​​​സാം, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം, പു​​​തു​​​ച്ചേ​​​രി എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി ഏ​​​ക​​​ദേ​​​ശം 155 കോ​​​ടി രൂ​​​പ​​​യു​​​ടെ ക​​​ണ​​​ക്കി​​​ൽ​​​പ്പെ​​​ടാ​​​ത്ത പ​​​ണം ക​​​ണ്ടെ​​​ടു​​​ത്തു. കൂ​​​ടാ​​​തെ 183.33 കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 70 ല​​​ക്ഷം ലി​​​റ്റ​​​ർ മ​​​ദ്യ​​​വും അ​​​ധി​​​കൃ​​​ത​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി സ്വ​​​ർ​​​ണം, വെ​​​ള്ളി, സാ​​​രി​​​ക​​​ൾ, വ​​​സ്ത്ര​​​ങ്ങ​​​ൾ, പ്ര​​​ഷ​​​ർ കു​​​ക്ക​​​റു​​​ക​​​ൾ, പാ​​​ത്ര​​​ങ്ങ​​​ൾ, ടെ​​​ലി​​​വി​​​ഷ​​​ൻ സെ​​​റ്റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വും വ​​​ലി​​​യ​​​തോ​​​തി​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി ഏ​​​ക​​​ദേ​​​ശം 184 കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ഇ​​​തി​​​ൽ 30.28 കോ​​​ടി രൂ​​​പ​​​യു​​​ടെ മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ നി​​​ന്നാ​​​ണ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ക്രി​​​യ സു​​​താ​​​ര്യ​​​മാ​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ ക​​​ർ​​​ശ​​​ന നീ​​​രീ​​​ക്ഷ​​​ണ​​​വും ഇ​​​ല​​​ക്ഷ​​​ൻ ഡീ​​​ഷ​​​ർ മാ​​​നേ​​​ജ്‌​​​മെ​​ന്‍റ് സി​​​സ്റ്റം പോ​​​ലു​​​ള്ള ആ​​​ധു​​​നി​​​ക സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗ​​​വു​​​മാ​​​ണ് ഇ​​​ത്ര​​​യ​​​ധി​​​കം അ​​​ന​​​ധി​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​തെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.​ ല​​​ഹ​​​രി മ​​​രു​​​ന്നി​​​ന്‍റെ​​​യും മ​​​ദ്യ​​​ത്തി​​ന്‍റെ​​​യും ഒ​​​ഴു​​​ക്ക് ത​​​ട​​​യു​​​ന്ന​​​തി​​​ൽ ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് വ​​​ലി​​​യ പു​​​രോ​​​ഗ​​​തി കൈ​​​വ​​​രി​​​ച്ചെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

Kerala

രൂ​പ​മാ​റ്റം വ​രു​ത്തി​യ ബൈ​ക്കു​കൾക്ക്‍ പി​ടി​വീ​ഴും

കോ​​​ഴി​​​ക്കോ​​​ട്: രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്തി​​​യ ബൈ​​​ക്കു​​​ക​​​ൾ ഓ​​​ടി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ​​​പേ​​​രി​​​ൽ ശ​​​ക്ത​​​മാ​​​യ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന​​​വ​​​കു​​​പ്പും പോ​​​ലീ​​​സും.

വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ ഘ​​​ടി​​​പ്പി​​​ച്ച സൈ​​​ല​​​ൻ​​​സ​​​റു​​​ക​​​ൾ​​​ക്ക് പ​​​ക​​​രം പു​​​തി​​​യ​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് രൂ​​​പ​​​മാ​​​റ്റം​​​വ​​​രു​​​ത്തു​​​ന്ന വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യാ​​ണു നി​​​യ​​​മ​​​ന​​​ട​​​പ​​​ടി. രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ത്ത​​​രം ബൈ​​​ക്കു​​​ക​​​ൾ ഓ​​​ടി​​​ക്കു​​​ന്ന​​​ത് പ​​​ല​​​യി​​​ട​​​ത്തും പ​​​തി​​​വാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് ട്രാ​​​ഫി​​​ക് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.​

ര​​​ണ്ടു​​​ മാ​​​സ​​​ത്തി​​​നി​​​ടെ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള 165 കേ​​​സു​​​ക​​​ളെ​​​ടു​​​ത്തു. ഇ-​​​ചെ​​​ലാ​​​ൻ വ​​​ഴി 8,80,000 രൂ​​​പ പി​​​ഴ​​​യീ​​​ടാ​​​ക്കി. വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന വ്യ​​​ക്തി​​​യു​​​ടെ പേ​​​രും വി​​​വ​​​ര​​​ങ്ങ​​​ളും ര​​​ഹ​​​സ്യ​​​മാ​​​യി സൂ​​​ക്ഷി​​​ക്കു​​​മെ​​​ന്നു മോ​​​ട്ടോ​​​ർ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.​ സൈ​​​ല​​​ൻ​​​സ​​​ർ രൂ​​​പ​​​മാ​​​റ്റ​​​ത്തി​​​ന് 5,000 രൂ​​​പ​​​യും ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​ന് 2000 രൂ​​​പ​​​യും പി​​​ഴ​​​യൊ​​​ടു​​​ക്ക​​​ണം. ര​​​ണ്ട് സൈ​​​ല​​​ൻ​​​സ​​​ർ രൂ​​​പം​​​മാ​​​റ്റി​​​യാ​​​ൽ 10,000 രൂ​​​പ പി​​​ഴ ഈ​​​ടാ​​​ക്കും.

കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ന്‍റെ വ്യാ​​​പ്തി വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് പി​​​ഴ​​​ത്തു​​​ക​​​യും കൂ​​​ടും. കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ച്ചാ​​​ൽ ഏ​​​ഴു​​​ ദി​​​വ​​​സ​​​ത്തി​​​ന​​​കം പൊ​​​ലൂ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഹാ​​​ജ​​​രാ​​​ക്ക​​​ണം. ഇ​​​ത് കൂ​​​ടാ​​​തെ ആ​​​ർ​​​സി​​​യും സ​​​സ്പെ​​​ൻ​​​ഡ്‌ ചെ​​​യ്യും.

മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 52, സെ​​​ക്‌​​​ഷ​​​ൻ 190 (2) എ​​​ന്നി​​​വ പ്ര​​​കാ​​​രം ശി​​​ക്ഷാ​​​ർ​​​ഹ​​​മാ​​​യ കു​​​റ്റ​​​മാ​​​ണ് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പ​​​മാ​​​റ്റം വ​​​രു​​​ത്ത​​​ൽ. നി​​​ല​​​വി​​​ലെ നി​​​യ​​​മ​​​പ്ര​​​കാ​​​രം വാ​​​ഹ​​​ന​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ഘ​​​ട​​​ന​​​യി​​​ലോ പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​ങ്ങ​​​ളി​​​ലോ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി മാ​​​റ്റും​​​വ​​​രു​​​ത്താ​​​ൻ പാ​​​ടി​​​ല്ല.

റോ​​​ഡ് സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​വും ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണ​​​വും​​​കൂ​​​ടി​​​യാ​​​ണി​​​ത്. കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന​​​നി​​​യ​​​മം 1989ലെ ​​​റൂ​​​ൾ 120 പ്ര​​​കാ​​​ര​​​വും ശ​​​ബ്ദ​​​പ​​​രി​​​ധി ലം​​​ഘി​​​ക്കാ​​​ൻ​​​ പാ​​​ടി​​​ല്ല.

National

ഡൽഹിയിൽ പത്തു കോടിയുടെ വ്യാജ മരുന്ന് പിടികൂടി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് വ​​​ൻ വ്യാ​​​ജ​​​മ​​​രു​​​ന്ന് വേ​​​ട്ട. പ​​​ത്തു കോ​​​ടി രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന വ്യാ​​​ജ​​​മ​​​രു​​​ന്നു​​​ക​​​ളു​​​മാ​​​യി നാ​​​ലം​​​ഗ​​​സം​​​ഘ​​​ത്തെ ഡ​​​ൽ​​​ഹി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

അ​​​ർ​​​ബു​​​ദം, ക​​​ര​​​ൾ​​​രോ​​​ഗം തു​​​ട​​​ങ്ങി​​​യ ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ളു​​​ടെ വ്യാ​​​ജ മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ക​​​യും വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യും ചെ​​​യ്ത സം​​​ഘ​​​ത്തെ​​​യാ​​​ണു പോ​​​ലീ​​​സ് പൂ​​​ട്ടി​​​യ​​​ത്. ‘യു​​​ണൈ​​​റ്റ​​​ഡ് ഫാ​​​ർ​​​മ’എ​​​ന്ന ക​​​ന്പ​​​നി​​​യു​​​ടെ കീ​​​ഴി​​​ൽ വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു വ്യാ​​​ജ​​​മ​​​രു​​​ന്നു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ക​​​ട​​​ത്തി​​​യ സം​​​ഘ​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​വ നി​​​ർ​​​മി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ളും പി​​​ടി​​​കൂ​​​ടി​​​യി​​​ട്ടു​​​ണ്ട്.


മ​​​ണി​​​പ്പു​​​ർ സ്വ​​​ദേ​​​ശ​​​യാ​​​യ മ​​​നോ​​​ജ് കു​​​മാ​​​ർ മി​​​ശ്ര എ​​​ന്ന​​​യാ​​​ളാ​​​ണു വ്യാ​​​ജ മ​​​രു​​​ന്ന് റാ​​​ക്ക​​​റ്റി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. സ​​​ർ​​​ജി​​​ക്ക​​​ൽ ഗ്ലൗ​​​സു​​​ക​​​ളു​​​ടെ​​​യും മാ​​​സ്കു​​​ക​​​ളു​​​ടെ​​​യും വ്യാ​​​പാ​​​രം ന​​​ഷ്‌​​​ട​​​ത്തി​​​ലാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ൾ വ്യാ​​​ജ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലേ​​​ക്കു ക​​​ട​​​ന്ന​​​ത്.

Kerala

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട; 60 കി​ലോ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ല്‍

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗു​ക​ളി​ല്‍ നി​ന്നും 60 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്.

30 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രു​ന്ന ക​ഞ്ചാ​വാ​ണി​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

നാ​ലാം ന​മ്പ​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ഒ​രു വ​ശ​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ഏ​ഴു ബാ​ഗു​ക​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ ബാ​ഗു​ക​ള്‍ തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

ക​ഞ്ചാ​വ് സീ​ല്‍ ചെ​യ്ത് എ​ക്‌​സൈ​സി​ന് കൈ​മാ​റി. ബാ​ഗി​ന്‍റെ ഉ​ട​മ​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ബ​സി​ൽ ക​ട​ത്തി​യ ഒ​രു കി​ലോ ഹാ​ഷി​ഷ് ഓ​യി​ൽ പി​ടി​കൂ​ടി

കൊ​​​​ഴി​​​​ഞ്ഞാ​​​​ന്പാ​​​​റ: ബ​​​​സി​​​​ൽ ക​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന ഒ​​​​രു കി​​​​ലോ ഹാ​​​​ഷി​​​​ഷ് ഓ​​​​യി​​​​ലു​​​​മാ​​​​യി തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി പി​​​​ടി​​​​യി​​​​ൽ.

ഒ​​​​ള​​​​രി പു​​​​ല്ല​​​​ഴി മ​​​​ന​​​​ക്കൊ​​​​ടി കാ​​​​ര​​​​ക്കാ​​​​ട്ടി​​​​ൽ വീ​​​​ട്ടി​​​​ൽ കെ.​​​​ആ​​​​ർ. രാ​​​​ജേ​​​​ഷ്(33) ആ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

ആ​​​​ന്‍റി ടെ​​​​റ​​​​റി​​​​സ്റ്റ് സ്ക്വാ​​​​ഡ് എ​​​​സ്പി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ ല​​​​ഹ​​​​രി​​​​വി​​​​രു​​​​ദ്ധ സ്ക്വാ​​​​ഡ്, കൊ​​​​ഴി​​​​ഞ്ഞാ​​​​ന്പാ​​​​റ പോ​​​​ലീ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​മാ​​​​ണ് കൊ​​​​ഴി​​​​ഞ്ഞാ​​​​ന്പാ​​​​റ​​​​യി​​​​ൽ​​​​നി​​​​ന്നു പ്ര​​​​തി​​​​യെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

30 ല​​​​ക്ഷം രൂ​​​​പ വി​​​​ല​​​​മ​​​​തി​​​​ക്കു​​​​ന്ന ഹാ​​​​ഷി​​​​ഷ് ഓ​​​​യി​​​​ലാ​​​​ണു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

Kerala

ക​ണ്ണൂ​രി​ൽ തെ​ങ്ങി​ൻ തോ​പ്പി​ൽ നി​ന്ന് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി

ക​ണ്ണൂ​ർ: കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് പൊ​യി​ലൂ​രി​ൽ ബോം​ബു​ക​ൾ ക​ണ്ടെ​ത്തി. ബോ​ൾ ഐ​സ്‌​ക്രീ​മി​ന്‍റെ ഒ​ഴി​ഞ്ഞ ക​ണ്ടെ​യ്‌​ന​റി​ന​ക​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച് ത​യ്യാ​റാ​ക്കി​യ അ​ഞ്ച് ബോം​ബു​ക​ള​ട​ക്കം ആ​റ് ബോം​ബു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

പൊ​യി​ലൂ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തെ​ങ്ങി​ൻ തോ​പ്പി​ൽ നി​ന്നാ​ണ് ബോം​ബു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രു ബ​ക്ക​റ്റി​ൽ പ​കു​തി​യോ​ളം മ​ണ​ൽ നി​റ​ച്ച് ഇ​തി​ന് മു​ക​ളി​ൽ നി​ര​ത്തി വ​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ൾ. ഇ​വ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ബോം​ബു​ക​ൾ നി​ർ​വീ​ര്യ​മാ​ക്കി​യ​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ആ​രെ​യെ​ങ്കി​ലും അ​റ​സ്റ്റ് ചെ​യ്‌​ത​താ​യി വി​വ​ര​മി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പാ​നൂ​ർ ചി​ത്ര വ​യ​ലി​ൽ നി​ന്നും ര​ണ്ട് സ്റ്റീ​ൽ ബോം​ബു​ക​ളും ഒ​രു നാ​ട​ൻ ബോം​ബും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Kerala

40 ല​ക്ഷ​ത്തി​ന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി; മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ട്രെ​യി​നി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന നാ​ൽ​പ്പ​തു ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. നേ​ത്രാ​വ​തി എ​ക്സ്‌​പ്ര​സി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ സ്വാ​ജി​ത് ഗെ​യ്സിം​ഗ്, മാ​ധ​വ് സ​ദാ​ശി​വ എ​ന്നി​വ​രെ റെ​യി​ൽ​വേ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ചേ​ദ്യം ചെ​യ്തെ​ങ്കി​ലും നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ചു.

രാ​വി​ലെ പ​തി​നൊ​ന്നിന് ട്രെ​യി​ൻ കോ​ഴി​ക്കോ​ട് എ​ത്തി​യ​പ്പോ​ൾ പ​തി​വ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് വ​ൻ തു​ക ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു

Kerala

എ​ല​ത്തൂ​രി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച വെ​ടി​മ​രു​ന്ന് ശേ​ഖ​രം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​രി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച വെ​ടി​മ​രു​ന്നും ഓ​ല​പ്പ​ട​ക്ക ശേ​ഖ​ര​വും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ല്‍ ബി​നീ​ഷ്, മ​നോ​ജ് എ​ന്നി​വ​ര്‍​ക്കെ​തി​രെ സ്‌​ഫോ​ട​ക വ​സ്തു നി​യ​മ​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

184 കി​ലോ സ്ഫോ​ട​ക വ​സ്തു​ക്ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​ച്ചെ​ടു​ത്ത സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റി.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​വ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ല​ത്തൂ​ര്‍ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​ക്കി​ല്‍ കെ​ട്ടി​യ നി​ല​യി​ലും അ​ല​ക്ഷ്യ​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലും വെ​ടി​മ​രു​ന്നും ഓ​ല​പ്പ​ട​ക്ക​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്.

National

യു​പി​യി​ൽ ഐ​എ​സ് ഭീ​ക​ര​ൻ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഐ​എ​സ് ഭീ​ക​ര​ൻ അ​റ​സ്റ്റി​ൽ. കു​ശി​ന​ഗ​റി​ൽ നി​ന്നും റി​സ്വാ​ൻ അ​ഹ​മ്മ​ദി​നെ ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സ്പെ​ഷ്യ​ൽ സെ​ൽ, ഉ​ത്ത​ർ​പ്ര​ദേ​ശ് ഭീ​ക​ര​വി​രു​ദ്ധ സ്ക്വാ​ഡു​മാ​യി (എ​ടി​എ​സ്) സ​ഹ​ക​രി​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​നാ​യി അ​ഹ​മ്മ​ദി​നെ ഡ​ൽ​ഹി​യി​ലേ​ക്ക് ട്രാ​ൻ​സി​റ്റ് റി​മാ​ൻ​ഡി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

2015 മു​ത​ൽ റി​സ്വാ​ൻ അ​ഹ​മ്മ​ദി​ന് ഐ​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ന്ത്യ​യ്ക്കു​ള്ളി​ലെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​യാ​ൾ​ക്ക് പ്ര​ധാ​ന പ​ങ്കു​ണ്ടെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു​വെ​ന്നും കൗ​ണ്ട​ർ ഇ​ന്‍റ​ലി​ജ​ൻ​സ് വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു.

ഇ​യാ​ളി​ൽ നി​ന്ന് ബോം​ബ് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ, ല​ഘു ലേ​ഖ​ന​ങ്ങ​ൾ, ജി​ഹാ​ദി സാ​ഹി​ത്യ​ങ്ങ​ൾ എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ഭീ​ക​ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഹ​മ്മ​ദ് 2015 ൽ ​അ​റ​സ്റ്റി​ലാ​യി​രു​ന്നു​വെ​ന്നും മും​ബൈ​യി​ലെ ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

കാ​സ​ർ​ഗോ​ട്ട് രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​യ 72.9 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

കാ​​​സ​​​ർ​​​ഗോ​​​ഡ്: ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി രേ​​​ഖ​​​ക​​​ളി​​​ല്ലാ​​​തെ കാ​​​റി​​​ൽ ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 72.9 ല​​​ക്ഷം രൂ​​​പ പി​​​ടി​​​കൂ​​​ടി. കു​​​മ്പ​​​ള ആ​​​രി​​​ക്കാ​​​ടി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ വ​​​ച്ച് 61.5 ല​​​ക്ഷം രൂ​​​പ​​​യും കാ​​​സ​​​ർ​​​ഗോ​​​ഡ് താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സ് ജം​​​ഗ്ഷ​​​നി​​​ൽ വ​​​ച്ച് 11.4 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി പ​​​ണ​​​മെ​​​ത്തി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി അ​​​തി​​​ർ​​​ത്തി​​​മേ​​​ഖ​​​ല​​​യി​​​ൽ പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​ത്രി ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ സ്ക്വാ​​​ഡ് അം​​​ഗ​​​ങ്ങ​​​ളും കു​​​മ്പ​​​ള പോ​​​ലീ​​​സും ആ​​​രി​​​ക്കാ​​​ടി​​​യി​​​ലെ പ​​​ഴ​​​യ ടോ​​​ൾ ബൂ​​​ത്തി​​​നു സ​​​മീ​​​പം ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് കാ​​​റി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്ന 61.5 ല​​​ക്ഷം രൂ​​​പ ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

കാ​​​റി​​​ന്‍റെ ഹാ​​​ൻ​​​ഡ് ബ്രേ​​​ക്കി​​​നു സ​​​മീ​​​പം പ്ര​​​ത്യേ​​​ക അ​​​റ​​​യു​​​ണ്ടാ​​​ക്കി​​​യാ​​​ണ് പ​​​ണം സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്ന​​​ത്. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ത​​​ള​​​ങ്ക​​​ര സ്വ​​​ദേ​​​ശി ഷ​​​ബീ​​​റി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ കാ​​​സ​​​ർ​​​ഗോ​​​ഡ് ന​​​ഗ​​​ര​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ക​​​ണ്ണൂ​​​ർ അ​​​ഴീ​​​ക്ക​​​ൽ സ്വ​​​ദേ​​​ശി അ​​​നൂ​​​പി (28) നെ 11.4 ​​​ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​യി പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ണ​​​ത്തി​​​ന്‍റെ രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​ൻ യു​​​വാ​​​വി​​​ന് ക​​​ഴി​​​യാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.

വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ജി​​​ല്ല​​​യു​​​ടെ എ​​​ല്ലാ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​മെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

Kerala

ബാ​ല​രാ​മ​പു​ര​ത്ത് വ​ൻ ആ​യു​ധ ശേ​ഖ​രം പി​ടി​കൂ​ടി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് വ​ൻ ആ​യു​ധ ശേ​ഖ​രം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ല​രാ​മ​പു​രം പു​ത്ര​ക്കാ​ട് വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യാ​യി​രു​ന്നു ആ​യു​ധ​ങ്ങ​ൾ.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ആ​റ് വാ​ൾ, ര​ണ്ട് മ​ഴു, വെ​ട്ടു​ക​ത്തി​ക​ൾ, ഇ​രു​മ്പ് ദ​ണ്ഡ്, നാ​ട​ൻ ബോം​ബു​ക​ൾ എ​ന്നി​വ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. നാ​ല് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സ്ഥ​ല​ത്ത് വ​ലി​യ ആ​ക്ര​മ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു.

ര​ണ്ട് സംഘങ്ങൾ ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് അ​ക്ര​മി സം​ഘം സൂ​ക്ഷി​ച്ച ആ​യു​ധ​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

Kerala

തൃശൂരിൽ രേ​ഖ​ക​ളി​ല്ലാ​തെ ബസിൽ കടത്തിയ 62.5 ല​ക്ഷം രൂ​പ പി​ടി​കൂ​ടി

തൃശൂർ: ദേ​ശീ​യ​പാ​തയിൽ മു​ടി​ക്കോ​ട് വ​ച്ച് ബ​സ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നു രേ​ഖ​ക​ളി​ല്ലാ​തെ കടത്തുകയായിരുന്ന 62.5 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. ഇ​ന്നു രാ​വി​ലെ​യാ​ണു സം​ഭ​വം. ബാം​ഗ്ലൂ​രി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ക​ർ​ണാട​ക കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യ കെ. ​ഉ​ദ​യ​ശ​ങ്ക​ർ (35) എ​ന്ന​യാ​ളി​ൽ നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

സ്ഥ​ലം വി​റ്റു​കി​ട്ടി​യ പ​ണ​മാ​ണെ​ന്നാ​ണു യു​വാ​വ് മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ഇ​യാ​ൾ​ക്ക് സാ​ധി​ച്ചി​ല്ല. ഇ​ല​ക്ഷ​ൻ സ്‌​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

തൃ​ശൂ​ർ എ​ക്‌​സൈ​സ് ആ​ൻ​ഡ് നാ​ർ​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡും തൃ​ശൂ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

എ​ക്‌​സൈ​സ് സ്‌​പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ വി.​ജെ. റോ​യ്, ഇ​ൻ​സ്‌​പെ​ക്ട​ർ എ​ൻ. സു​ദ​ർ​ശ​ന​കു​മാ​ർ, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്തോ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Kerala

പ​ത്ത​നാ​പു​രം എ​ന്‍​എ​സ്എ​സ് യൂണിയൻ പിരിച്ചുവിടൽ;300 കോ​ടി​യു​ടെ ആ​സ്തി കൈ​ക്ക​ലാ​ക്കാ​ന്‍: ഗ​ണേ​ഷ്കു​മാ​ർ

കൊ​​​ല്ലം: പ​​​ത്ത​​​നാ​​​പു​​​രം എ​​​ൻ​​​എ​​​സ്എ​​​സി​​​നു​​​ള്ള 300 കോ​​​ടി​​​യു​​​ടെ ആ​​​സ്തി ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​നു​​​ള​​​ള നീ​​​ക്ക​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി കെ.​​​ബി.​​​ഗ​​​ണേ​​​ഷ്കു​​​മാ​​​ർ. എ​​​ൻ​​​എ​​​സ്എ​​​സ് ബോ​​​ർ​​​ഡ് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ടേ​​​ഴ്സ് അം​​​ഗ​​​വും മ​​​ന്ത്രി​​​യു​​​മാ​​​യ കെ.​​​ബി.​​​ഗ​​​ണേ​​​ഷ് കു​​​മാ​​​ർ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ പ​​​ത്ത​​​നാ​​​പു​​​രം എ​​​ൻ​​​എ​​​സ്എ​​​സ് താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ൻ ക​​​മ്മി​​​റ്റി പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ത​​​നി​​​ക്ക് എ​​​ല്ലാ സ​​​മു​​​ദാ​​​യ​​​വും ഒ​​​രു പോ​​​ലെ​​​യാ​​​ണ്. മ​​​തേ​​​ത​​​ര വി​​​ശ്വാ​​​സി​​​യാ​​​യ രാഷ്‌ട്രീ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ് താ​​ന്‍.​​​എ​​​ന്‍​എ​​​സ് എ​​​സും മ​​​റ്റു​​​ള്ള​​​വ​​​രും ഒ​​​രു പോ​​​ലെ​​​യാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ രീ​​​തി​​​യി​​​ല്‍ വോ​​​ട്ടി​​​ട്ട് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​യാ​​​ളാ​​​ണ് താ​​ൻ. ത​​ന്നെ സ്ഥാ​​​ന​​​ത്തു നി​​​ന്ന് മാ​​​റ്റു​​​മ്പോ​​​ള്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​ണോ​​​യെ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

താ​​​ന്‍ ഏ​​​കാ​​​ധി​​​പ​​​തി​​​യൊ​​​ന്നു​​​മ​​​ല്ല. അ​​​ത്ത​​​ര​​​ത്തി​​​ല്‍ താ​​​ന്‍ ഏ​​​കാ​​​ധി​​​പ​​​തി​​​യാ​​​ണെ​​​ന്ന് പ​​​ത്ത​​​നാ​​​പു​​​ര​​​ത്തെ ജ​​​ന​​​ങ്ങ​​​ള്‍ പ​​​റ​​​യി​​​ല്ല. ജ​​​നാ​​​ധി​​​പ​​​ത്യ വ്യ​​​വസ്ഥ​​​യി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​യാ​​​ളാ​​​ണ് താ​​​ന്‍. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ പൊ​​​തു​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ്. എ​​​ല്ലാ​​​സ​​​മൂ​​​ഹ​​​ത്തി​​​നും ത​​​ന്നെ വി​​​മ​​​ര്‍​ശി​​​ക്കാ​​​നും തി​​​രു​​​ത്താ​​​നും അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്.

താ​​​ന്‍ താ​​​ലൂ​​​ക്ക് യൂ​​​ണി​​​യ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ത്വ​​​ത്തി​​​ല്‍നി​​​ന്ന് രാ​​​ജി​​​വെ​​​യ് ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ച്ച​​​താ​​​ണ്. പ​​​ത്ത​​​നാ​​​പു​​​ര​​​ത്ത് എ​​​ന്‍​എ​​​സ്എ​​​സി​​​നെ ആ​​​രെ​​​ങ്കി​​​ലും ന​​​യി​​​ച്ചാ​​​ല്‍ മ​​​തി​​​യ​​​ല്ലോ. ത​​​നി​​​ക്ക് ജീ​​​വി​​​ക്കാ​​​ന്‍ ഒ​​​രു തൊ​​​ഴി​​​ലു​​​ണ്ട്. ഒ​​​രു​​​പാ​​​ട് കാ​​​ര്യ​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​നു​​​ണ്ടെ​​​ന്നും താ​​​ന്‍ ഓ​​​ടി​​​ള​​​ക്കി വ​​​ന്ന​​​യാ​​​ള​​​ല്ലെ​​​ന്നും കെ.​​​ബി. ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

Business

അനിൽ അംബാനിയുടെ 3716 കോടിയുടെ വസതി കണ്ടുകെട്ടി

ന്യൂ​​​ഡ​​​ൽ​​​ഹി: റി​​​ല​​​യ​​​ൻ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ മും​​​ബൈ​​​യി​​​ലെ ആ​​​ഡം​​​ബ​​​ര വ​​​സ​​​തി​​​യാ​​​യ ‘അ​​​ബോ​​​ഡ്’ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് (ഇ​​​ഡി) ക​​​ണ്ടു​​​കെ​​​ട്ടി. ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്ക​​​ൽ നി​​​രോ​​​ധ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഇ​​​ഡി ന​​​ട​​​പ​​​ടി.

3716 കോ​​​ടി വി​​​ല​​​മ​​​തി​​​ക്കു​​​ന്ന​​​താ​​​ണ് അം​​​ബാ​​​നി​​​യു​​​ടെ വ​​​സ​​​തി. 66 മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​ത്തിൽ 17 നി​​​ല​​​ക​​​ളുള്ള അ​​​ബോ​​​ഡ് സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​ത് പാ​​​ലി ഹി​​​ൽ മേ​​​ഖ​​​ല​​​യി​​​ലാ​​​ണ്. ര​​​ണ്ടാംവ​​​ട്ട ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നാ​​​യി അ​​​നി​​​ൽ അം​​​ബാ​​​നി ഇ​​​ഡി​​​ക്കു മു​​​ന്പാ​​​കെ ഹാ​​​ജാ​​​രാ​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

2025 ഓ​​​ഗ​​​സ്റ്റി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തെ ഇ​​​ഡി ചോ​​​ദ്യംചെ​​​യ്തി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ 15,700 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ൾ ഇ​​​ഡി ക​​​ണ്ടു​​​കെ​​​ട്ടി.

Kerala

മു​ത്ത​ങ്ങ​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ൽ

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ പൊ​ന്‍​കു​ഴി അ​തി​ര്‍​ത്തി​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട്ടേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്ലീ​പ്പ​ര്‍ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്.

കോ​ഴി​ക്കോ​ട് ഫ​റൂ​ഖ് സ്വ​ദേ​ശി ചെ​മ്പ്ര​യി​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ആ​ഷി​ഖ്, മ​ല​പ്പു​റം വ​ണ്ടൂ​ര്‍ സ്വ​ദേ​ശി വാ​ണി​യ​മ്പ​ലം ഭാ​ഗ​ത്ത് പ​ള്ള​ത്ത് വീ​ട്ടി​ല്‍ അ​ഭി​ന്‍ സൂ​ര്യ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്ന് 41.5 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

എ​ക്സൈ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന് രാ​വി​ലെ 11ന് ​സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​കെ. സു​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് എം​ഡി​എം​എ ക​ണ്ടെ​ത്തി​യ​ത്.

Kerala

ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ മ​റ​വി​ല്‍ ക​ഞ്ചാ​വ് ക​ട​ത്ത്; 38 കി​ലോ​ പി​ടി​കൂ​ടി

കൊ​ച്ചി: ആ​ലു​വ ശി​വ​രാ​ത്രി മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ള്‍​ക്കി​ട​യി​ലൂ​ടെ ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ശ്ര​മം. 38 കി​ലോ ക​ഞ്ചാ​വ് ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നും പി​ടി​കൂ​ടി. ആ​ര്‍​പി​എ​ഫും എ​ക്‌​സൈ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പാ​ഴ്‌​സ​ലു​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന ഭാ​ഗ​ത്തു​നി​ന്നും ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

ഉ​ത്ത​രേ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ള്‍ അ​ട​ങ്ങി​യ ചാ​ക്കു​ക​ള്‍​ക്കു​ള്ളി​ല്‍ ര​ണ്ടു വ​ലി​യ പൊ​തി​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്. പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം ര​ണ്ടു ദി​വ​സം മു​മ്പ് ആ​ലു​വ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നു 10 കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

International

ഇന്ത്യ പിടിച്ചെടുത്ത ഓയിൽ ടാങ്കറുകൾ തങ്ങളുടേത് അല്ലെന്ന് ഇറാൻ

ടെഹ്‌റാൻ: സമുദ്രാതിർത്തിയിൽവച്ച് ഇന്ത്യ പിടിച്ചെടുത്ത മൂന്ന് കപ്പലുകൾക്ക് തങ്ങളുമായി ബന്ധമില്ലെന്ന് ഇറാൻ. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ഈ കപ്പലുകൾ ഈ മാസം ആദ്യമാണ് മുംബൈ തീരത്ത് വച്ച് ഇന്ത്യൻ അധികൃതർ കസ്റ്റഡിയിലെടുത്തത്.

റഷ്യൻ എണ്ണ ഇറക്കുമതി നിർത്തണമെന്ന യുഎസിന്‍റെ ആവശ്യം ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് സമുദ്രാതിർത്തിയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയത്.

സ്റ്റെല്ലാർ റൂബി, അസ്ഫാൽറ്റ് സ്റ്റാർ, അൽ ജാഫ്‌സിയ എന്നീ കപ്പലുകളെയാണ് മുംബൈയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ വച്ച് ഇന്ത്യൻ അധികൃതർ തടഞ്ഞത്. ഇവ ഇപ്പോൾ കൂടുതൽ അന്വേഷണത്തിനായി മുംബൈ തുറമുഖത്ത് എത്തിച്ചിരിക്കുകയാണ്.

Kerala

ശാ​സ്താം​കോ​ട്ട​യി​ൽ ക​ഞ്ചാ​വും മെ​ത്താം​ഫെറ്റ​മി​നും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ശാ​സ്താം​കോ​ട്ട​യി​ൽ ക​ഞ്ചാ​വും മെ​ത്താം​ഫെറ്റ​മി​നു​മാ​യി മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മു​ൻ കാ​പ്പ കേ​സി​ലെ പ്ര​തി കൂ​ടി ആ​യ റ​മീ​സ്, ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ അ​ജ്മ​ൽ ഷാ, ​ബി​ലാ​ൽ എ​ന്നി​വ​രാ​ണ് അറസ്റ്റിലായത്.

ശാ​സ്താം​കോ​ട്ട എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​ൾ വ​ഹാ​ബും സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വും മെ​ത്താം​ഫെറ്റ​മി​നും കണ്ടെത്തിയത്. അഞ്ച് ഗ്രാം മെത്താംഫെറ്റമിനും 45 ഗ്രാം ​ക​ഞ്ചാ​വും ആയാണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.എസ്. അനീഷ്, സന്തോഷ്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ(​ഗ്രേ​ഡ്) വി​ജു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ജി​ത് കു​മാ​ർ, നി​ഷാ​ദ്, വി​ഷ്ണു, അ​തു​ൽ, ജി​യോ, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഷി​ബി എ​ന്നി​വരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Kerala

മു​ണ്ട​ക്ക​യ​ത്ത് വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി; ഒ​രാ​ൾ ക​സ്റ്റ​ഡി​യിൽ

മു​ണ്ട​ക്ക​യം: സ്വ​കാ​ര്യ ഫ്ലാ​റ്റി​ൽ നി​ന്ന് വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് പു​ത്ത​ൻ​ച​ന്ത​യി​ലെ ഫ്ലാ​റ്റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ സ്ഫോ​ട​ക​വ​സ്തു ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​രു​ത്തോ​ട് സ്വ​ദേ​ശി അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന പാ​റ​മ​ട​ക​ളി​ലേ​ക്ക് എ​ത്തി​ച്ച സ്ഫോ​ട​ക​വ​സ്തു​ക്ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് സൂ​ച​ന.

സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​വി​ടെ നി​ന്ന് എ​ത്തി​ച്ച​താ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഇ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന കാ​ര്യം ത​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു.

 

 

Kerala

പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎ പരിശോധന; ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും പിടിച്ചെടുത്തു

കൊ​​ച്ചി: പോ​​പ്പു​​ല​​ര്‍ ഫ്ര​​ണ്ട് ഓ​​ഫ് ഇ​​ന്ത്യ​​ക്ക് (പി​​എ​​ഫ്‌​​ഐ) എ​​തി​​രേ​​ദേ​​ശീ​​യ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ന്‍സി (എ​​ന്‍ഐ​​എ) ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്ത കേ​​സു​​ക​​ളു​​ടെ തു​​ട​​ര്‍ച്ച​​യാ​​യി സം​​സ്ഥാ​​ന​​ത്തെ ഒ​​മ്പ​​ത് ഇ​​ട​​ങ്ങ​​ളി​​ല്‍ എ​​ന്‍ഐ​​എ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

വി​​വി​​ധ യു​​എ​​പി​​എ കേ​​സു​​ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ്ര​​തി​​ക​​ള്‍ക്കു സ​​ഹാ​​യം ന​​ല്‍കി​​യ​​വ​​രു​​ടെ​​യും പി​​എ​​ഫ്‌​​ഐ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ​​യു​​മ​​ട​​ക്കം വീ​​ടു​​ക​​ളി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. നി​​ര്‍ണാ​​യ​​ക രേ​​ഖ​​ക​​ള്‍ എ​​ന്‍ഐ​​എ പി​​ടി​​ച്ചെ​​ടു​​ത്തു. ഡി​​ജി​​റ്റ​​ല്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും രേ​​ഖ​​ക​​ളും മ​​റ്റു​​മാ​​ണ് പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ള്ള​​ത്.

2022ലാ​​ണ് യു​​എ​​പി​​എ നി​​യ​​മ​​പ്ര​​കാ​​രം പി​​എ​​ഫ്‌​​ഐ​​ക്കെ​​തി​​രേ എ​​ന്‍ഐ​​എ കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു നേ​​താ​​ക്ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പി​​ടി​​ച്ചെ​​ടു​​ത്ത തെ​​ളി​​വു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ ദേ​​ശ​​വി​​രു​​ദ്ധ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളി​​ല്‍ ഏ​​ര്‍പ്പെ​​ട്ട​​വ​​രെ പ്ര​​തി​​പ്പ​​ട്ടി​​ക​​യി​​ല്‍ ചേ​​ര്‍ക്കാ​​നാ​​ണ് എ​​ന്‍ഐ​​എ നീ​​ക്കം.

Kerala

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ മെ​ഴു​വേ​ലി​യി​ൽ വാ​ട​ക വീ​ട്ടി​ൽ നി​ന്ന് ‌‌എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​കൂ​ടി. 15 ഗ്രാം ​എം​ഡി​എം​എ​യും ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വും ആ​ണ് പി​ടി​കൂ​ടി​യ​ത്.

കു​ല​ശേ​ഖ​ര​പു​രം സ്വ​ദേ​ശി അ​ന​സി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ എ​ക്സൈ​സ് ആ​ന്‍റി ന​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ​യും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്ത​ത്. വീ​ട്ടി​ൽ നി​ന്ന് പി​സ്റ്റ​ൾ, വ​ടി​വാ​ളു​ക​ൾ, മ​ഴു എ​ന്നി​വ​യും ക​ണ്ടെ​ടു​ത്തു.

വീ​ടി​ന് സു​ര​ക്ഷ ഒ​രു​ക്കാ​ൻ ജ​ർ​മ​ൻ ഷെ​പ്പേ​ർ​ഡ്, ലാ​ബ്, റോ​ട്‌വീ​ല​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​ക​ളെ ചു​റ്റും കെ​ട്ടി​യി​രു​ന്നു. നാ​യ​യെ കെ​ട്ടി​യി​രു​ന്ന ഷീ​റ്റി​ന്‍റെ അ​ടി​യി​ൽ നി​ന്നാ​ണ് ചാ​ക്കി​ൽ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ പ്ര​തി അ​ന​സി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

രാജസ്ഥാനിൽ വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി

ജയ്പുർ: രാജസ്ഥാനിൽ നഗൗർ ജില്ലയിൽ നിന്ന് വൻ സ്‌ഫോടകവസ്തുശേഖരം പിടികൂടി. 187 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 9550 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് പിടികൂടിയത്.

‌രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിലാണ് വൻതോതിൽ സ്‌ഫോടകവസ്തുക്കൾ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തെന്നും പോലീസ് അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് നഗൗർ ജില്ലയിലെ ഹർസൗർ ഗ്രാമത്തിൽ പൊലീസ് റെയ്ഡ് നടത്തിയത്. അമോണിയം നൈട്രേറ്റിന് പുറമെ ഒൻപത് കാർട്ടൺ ഡിറ്റണേറ്ററുകൾ, ഫ്യൂസ് വയറുകൾ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സുലൈമാൻ ഖാൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തതെന്ന് എസ്പി. മൃദുൽ കച്ഛ്‌വ പറഞ്ഞു.

മേഖലയിൽ അനധികൃത പാറഖനനം നടത്തുന്നവർക്കായി പ്രതി സ്‌ഫോടകവസ്തുക്കൾ വിതരണം ചെയ്തിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായെന്ന് പോലീസ് അറിയിച്ചു. മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവർത്തനത്തിനാണോ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതെന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു, സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജൻസികൾക്ക് വിവരം കൈമാറി.

വിപുലമായ അന്വേഷണത്തിന്‍റെ ഭാഗമായി കേന്ദ്ര ഏജൻസികൾ പ്രതിയെ ചോദ്യംചെയ്യുമെന്നും എസ്പി പറഞ്ഞു.

Latest News

Corehub Up